ഓ​ട്ടോ ഇ​ടി​പ്പി​ച്ച് ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍
Wednesday, March 22, 2023 10:30 PM IST
പാ​ലാ: ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ര​ണ​ങ്ങാ​നം ഇ​ട​പ്പാ​ടി പൊ​ട്ട​നാ​നി​ക്ക​ല്‍ പ്ര​ശാ​ന്തി (36)നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പാ​ലാ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ നി​ര​ന്ത​രം ഫോ​ണ്‍ വി​ളി​ച്ച് ശ​ല്യം ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വ് പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വാ​യ ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

.
നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ്
കാ​ഞ്ഞി​ര​മ​റ്റം: കാ​ഞ്ഞി​ര​മ​റ്റം എ​കെ​സി​സി, എ​സ്എം​വൈ​എം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ൻ​കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, കോ​ട്ട​യം ജി​ല്ലാ അ​ന്ധ​ത നി​വാ​ര​ണ സ​മി​തി, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​ര​മ​റ്റം വാ​ർ​ഡ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പി​ൽ കോ​ട്ട​യം ജി​ല്ലാ മൊ​ബൈ​ൽ നേ​ത്ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​മി​ര നി​ർ​ണ​യ​വും ക​ണ്ണി​ന്‍റെ പ്ര​മേ​ഹ രോ​ഗ​ബാ​ധ നി​ർ​ണ​യ​വും ന​ട​ത്തി.
ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​മ​റ്റം മാ​ർ സ്ലീ​വ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ൽ നി​ർ​വ​ഹി​ച്ചു. എ​സ്എം​വൈ​എം ഡ​യ​റ​ക്ടർ ഫാ. ​ജീ​മോ​ൻ പ​ന​ച്ചി​ക്ക​ൽ​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മാ​ത്തു​ക്കു​ട്ടി ഞാ​യ​റു​കു​ളം, മു​ണ്ട​ൻ​കു​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​വൈ. പ്രീ​ത, ജി​ല്ലാ ആ​ശു​പ​ത്രി നേ​ത്ര​വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഷി​മി മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.