തീ​ക്കോ​യി​യി​ൽ 14.74 കോ​ടി​യു​ടെ ബ​ജ​റ്റ്
Wednesday, March 22, 2023 10:30 PM IST
തീ​ക്കോ​യി: ഭ​വ​ന നി​ർ​മാ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ടൂ​റി​സം വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി തോ​മ​സ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.14,74,01,231 രൂ​പ വ​ര​വും 14,46,87,499 രൂ​പ ചെ​ല​വും 25,33,732 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 52,86,225 രൂ​പ​യും സേ​വ​ന മേ​ഖ​ല​യി​ൽ 5,77,45,565 രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 1,82,10,800 രൂ​പ​യും നീ​ക്കി​വ​ച്ചു.
ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ കൃ​ഷി-​മൃ​ഗ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 47,33,275 രൂ​പ​യും ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 2,00,70,640 രൂ​പ​യും എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ 68,71,868 രൂ​പ​യും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ 32,93,120 രൂ​പ​യും വ​ക​യി​രു​ത്തി. കാ​രി​കാ​ട് ടോ​പ്പ്, വ​ഴി​ക്ക​ട​വ്, മാ​ർ​മ​ല, തീ​ക്കോ​യി പ​ള്ളി​വാ​തി​ൽ ചെ​ക്ക്ഡാം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​ന് 90,00,000 രൂ​പ​യും പ്ര​തീ​ക്ഷി​ക്കു​ന്നു. ടൂ​റി​സ്റ്റ് കേ​ന്ദ​ങ്ങ​ളി​ൽ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കും. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ചെ​ക്ക്പോ​സ്റ്റ്, നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കും.
മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 98 കോ​ടി രൂ​പ​യു​ടെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ 2778 കു​ടും​ബ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കും. പ​ദ്ധ​തി​ക്ക് ടാ​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ൽ 19 സ്ഥ​ല​ങ്ങ​ളി​ലാ​യി 93 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തും. കേ​ന്ദ്ര-​സം​സ്ഥാ​ന, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 80 ല​ക്ഷം രൂ​പ മു​ട​ക്കി തീ​ക്കോ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാനും ബജറ്റിൽ നിർദേ ശമുണ്ട്.