അഞ്ചുവിളക്കിന്‍റെ നാട്ടിലെ മ​ത​മൈ​ത്രി​യു​ടെ കാ​വ​ലാൾ‍
Wednesday, March 22, 2023 12:42 AM IST
ച​ങ്ങ​നാ​ശേ​രി: മ​ത​മൈ​ത്രി​യു​ടെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ച​ങ്ങ​നാ​ശേ​രി​യി​ല്‍ മൈ​ത്രി​യും സാ​ഹോ​ദ​ര്യ​വും നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ വ​ലു​താ​യി​രു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​നു ദോ​ഷ​മാ​കു​ന്ന ഏ​തു വി​ഷ​യ​ങ്ങ​ളു​ണ്ടാ​യാ​ലും അ​തി​നെ​തി​രേ പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ ശ​ബ്ദം ഉ​യ​ര്‍ന്നി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്വാ​ത​ന്ത്ര്യം, ന്യൂ​നപ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ എ​ന്ന​പോ​ല​ത​ന്നെ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​നും മാ​ര്‍ പ​വ്വ​ത്തി​ല്‍ വ​ഹി​ച്ച പ​ങ്ക് മ​ഹ​ത്ത​ര​മാ​യി​രു​ന്നു.
മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ള്‍ക്കും സ​ഭൈ​ക്യ​ച​ര്‍ച്ച​ക​ള്‍ക്കും മാ​ര്‍ പ​വ്വ​ത്തി​ല്‍ എ​ന്നും മു​ന്നി​ല്‍ നി​ന്നു പ്ര​വ​ര്‍ത്തി​ച്ചു. പൊ​തു​വി​ഷ​യ​ങ്ങ​ളി​ല്‍ മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ശ​ബ്ദ​ത്തി​ന് കേ​ര​ളം കാ​തോ​ര്‍ത്തി​രു​ന്നു. മാ​ന​വി​ക സ്‌​നേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് കൂ​ടി​യാ​യ മാ​ര്‍ പ​വ്വ​ത്തി​ല്‍ അ​ശ​ര​ണ​ര്‍ക്കും നി​രാ​ലം​ബ​ര്‍ക്കും തെ​രു​വി​ല്‍ അ​ല​യു​ന്ന​വ​ര്‍ക്കും ഭ​വ​ന​ര​ഹി​ത​ർക്കും എ​ന്നും ആ​ശ്വാ​സ​മാ​യി​രു​ന്നു.
ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഹി​ന്ദു, മു​സ്‌​ലീം, ക്രി​സ്ത്യ​ന്‍ നേ​താ​ക്ക​ളു​മാ​യി ആ​ഴ​മാ​യ സൗ​ഹൃ​ദ​മാ​ണ് മാ​ര്‍ പ​വ്വ​ത്തി​ല്‍ പു​ല​ര്‍ത്തി​യി​രു​ന്ന​ത്. ആ​വ​ശ്യ​സ​മ​യ​ങ്ങ​ളി​ല്‍ അ​വ​രു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്താ​നും അ​ദ്ദേ​ഹം അവസരം ക​ണ്ടെ​ത്തി​യി​രു​ന്നു.
ക്രി​സ്മ​സ് കാ​ല​ങ്ങ​ളി​ല്‍ സ​മു​ദാ​യ, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളെ വി​ളി​ച്ചു​ചേ​ര്‍ത്ത് ആ​ശം​സ​ക​ള്‍ നേ​രു​ക​യും ബ​ന്ധം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്ത​തും മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ സാ​മൂ​ഹി​ക ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ലെ വ്യാ​പ​രി-​വ്യ​വ​സാ​യി-​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ​യും അ​ദ്ദേ​ഹം അ​ള​വ​റ്റ നി​ല​യി​ല്‍ സ്‌​നേ​ഹി​ച്ചി​രു​ന്നു.