സഭയിലെ രക്തം ചിന്താത്ത രക്തസാക്ഷി: പാലാ രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍
Tuesday, March 21, 2023 11:54 PM IST
പാ​​ലാ: മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ വി​​യോ​​ഗ​​ത്തി​​ല്‍ പാ​​ലാ രൂ​​പ​​ത പ്ര​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ൽ അ​​നു​​സ്മ​​ര​​ണ യോ​​ഗം ചേർന്നു. സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ മാ​​ര്‍​ത്തോ​​മ്മ ന​​സ്രാ​​ണി പാ​​ര​​മ്പ​​ര്യ​​ത്തി​​ന്‍റെ കാ​​വ​​ല്‍​ക്കാ​​ര​​നാ​​യി​​രു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ സ​​ഭ​​യി​​ലെ ര​​ക്തം ചി​​ന്താ​​ത്ത ര​​ക്ത​​സാ​​ക്ഷി​​യാ​​ണെ​​ന്ന് അ​​നു​​ശോ​​ച​​ന പ്ര​​മേ​​യത്തിൽ അനുസ്മരിച്ചു.
പാ​​ലാ അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ന​​ട​​ന്ന രൂ​​പ​​ത​​യു​​ടെ പ​​തി​​മൂ​​ന്നാ​​മ​​ത്തെ പ്ര​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ലി​ന്‍റെ ര​​ണ്ടാ​​മ​​ത്തെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ചേ​​ര്‍​ന്ന അ​​നു​​സ്മ​​ര​​ണ യോ​​ഗം പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
വ്യ​​ക്തി​​സ​​ഭ​​യു​​ടെ സ്വ​​ത്വ​​ബോ​​ധം വീ​​ണ്ടെ​​ടു​​ക്കാ​​ന്‍ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത ത​​പ​​ശ്ച​​ര്യ​​നും അ​​പ്പ​​സ്തോ​​ലി​​ക സിം​​ഹാ​​സ​​ന​​ത്തോ​​ടു​​ള്ള നി​​ര്‍​വ്യാ​​ജ​​മാ​​യ വി​​ധേ​​യ​​ത്വം വ​​ഴി​​ തി​​രു​​സ​​ഭ​​യു​​ടെ നി​​യോ​​ഗം കാ​​ത്ത വി​​നീ​​ത വി​​ശു​​ദ്ധ​​നുമാ​​യി​​രു​​ന്നു മാ​​ര്‍ പ​​വ്വ​​ത്തി​​ലെ​ന്ന് മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​നു​​സ്മ​​രി​​ച്ചു. ദൈ​​വ​​ശാ​​സ്ത്രം കേ​​വ​​ലം അ​​ക്കാ​​ദ​​മി​​ക് ആ​​ക​​രു​​തെ​​ന്നും സ​​മ​​ഗ്ര​​മാ​​യ രീ​​തി​​യി​​ല്‍ സ​​ഭാ​​ത്മ​​ക​​മാ​​ക​​ണ​​മെ​​ന്നും തി​​രി​​ച്ച​​റി​​ഞ്ഞ് ശ​​ക്ത​​മാ​​യ നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ച സ​​ഭ​​യു​​ടെ കാ​​വ​​ല്‍​ക്കാ​​ര​​നാ​​യി​​രു​​ന്നു മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ എ​​ന്ന് അദ്ദേഹം പ​​റ​​ഞ്ഞു.
പാ​​ലാ രൂ​​പ​​ത പ്ര​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ജോ​​സ​​ഫ് ക​​ടു​​പ്പി​​ലാ​​ണ് അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​മ്പി​​ല്‍, രൂ​​പ​​ത പ്രോ​​ട്ടോ​​സി​​ഞ്ചെ​​ല്ലൂസ് മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​നു​​ശോ​​ച​​ന​​പ്ര​​സം​​ഗം ന​​ട​​ത്തി.