മി​നി സി​വി​ല്‍സ്റ്റേ​ഷ​നി​ല്‍ ട്രാ​ന്‍സ്‌​ഫോ​മ​ര്‍: എം​എ​ല്‍എ ഫ​ണ്ടി​ൽ​നി​ന്ന് ആ​റ് ല​ക്ഷം രൂ​പ കൈ​മാ​റി
Tuesday, March 21, 2023 11:09 PM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി മി​നി സി​വി​ല്‍സ്റ്റേ​ഷ​നി​ല്‍ ട്രാ​ന്‍സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ക്കാ​ന്‍ എം​എ​ല്‍എ ഫ​ണ്ടി​ൽ​നി​ന്ന് ആ​റ് ല​ക്ഷം രൂ​പ വൈ​ദ്യു​തി വ​കു​പ്പി​ന് കൈ​മാ​റി. കെ​ട്ടി​ട നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്കാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​വു​ന്ന​ത്.
സ​ര്‍ക്കാ​ര്‍ ഫ​ണ്ടും കെ​എ​സ്ഇ​ബി ഫ​ണ്ടും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ നാ​ളു​ക​ളാ​യി നി​ല​നി​ന്നി​രു​ന്ന പ്ര​തി​സ​ന്ധി​ക്കാ​ണ് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. എം​എ​ല്‍എ ഫ​ണ്ടി​ല്‍ നി​ന്ന​നു​വ​ദി​ച്ച ആ​റ് ല​ക്ഷം രൂ​പ ജി​ല്ലാ ട്ര​ഷ​റി​യി​ല്‍ നി​ന്ന് വൈ​ദ്യു​തി​വ​കു​പ്പി​ന് കൈ​മാ​റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ ക​ള​ക‌്‌​ട​റേ​റ്റി​ല്‍നി​ന്ന് പു​റ​പ്പെ​ടു​വി​ച്ച​താ​യി മോ​ന്‍സ് ജോ​സ​ഫ് അ​റി​യി​ച്ചു. ഇ​തോ​ടെ ക​ടു​ത്തു​രു​ത്തി മി​നി സി​വി​ല്‍സ്റ്റേ​ഷ​നി​ല്‍ പ്ര​ത്യേ​കം ട്രാ​ന്‍സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ച്ചു വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
എം​എ​ല്‍എ ഫ​ണ്ട് വൈ​ദ്യു​തി വ​കു​പ്പി​ന് ല​ഭി​ച്ച​താ​യും കെ​എ​സ്ഇ​ബി വൈ​ക്കം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ച​താ​യും ട്രാ​ന്‍സ്ഫോ​മ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കെ​എ​സ്ഇ​ബി ക​ടു​ത്തു​രു​ത്തി ഓ​ഫീ​സ് ആ​രം​ഭി​ച്ച​താ​യും ഏ​താ​നും ആ​ഴ്ച്ച​ക​ള്‍ക്ക​കം ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​എ​ല്‍എ പ​റ​ഞ്ഞു. ട്രാ​ന്‍സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി പൂ​ര്‍ത്തീ​ക​രി​ച്ചാ​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യും. അ​തോ​ടെ എ​ല്ലാ ഓ​ഫീ​സു​ക​ളും സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യും. ഇ​തി​നു മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​വീ​ക​ര​ണ ജോ​ലി​ക​ളും പൂ​ര്‍ത്തി​യാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും എം​എ​ല്‍എ അ​റി​യി​ച്ചു. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ല്‍എ അ​റി​യി​ച്ചു.