വൈ​ക്കം ശ​താ​ബ്ദി ആ​ഘോ​ഷം: അ​ര​ല​ക്ഷം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും
Tuesday, March 21, 2023 11:09 PM IST
കോ​ട്ട​യം: ഏ​പ്രി​ൽ ഒ​ന്നി​നു വൈ​ക്ക​ത്തു ന​ട​ക്കു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ​ളി​ൽ അ​ര​ല​ക്ഷം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.
വൈ​ക്കം ന​ഗ​രം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ സ​മ്മേ​ള​ന​ത്തി​നാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും മ​ന്ത്രി​യു​മാ​യ വി.​എ​ൻ. വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.ഒ​രു​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ഉദ്ഘാ ടന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ം.
ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു വൈ​ക്കം ന​ഗ​ര​സ​ഭ​യി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചി​ത്വ​മു​റ​പ്പാ​ക്ക​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക്, വൈ​ക്കം എ​സി​പി ന​കു​ൽ ദേ​ശ്മു​ഖ്, ആ​ർ​ഡി​ഒ പി.​ജി. രാ​ജേ​ന്ദ്ര​കു​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ചേ​ർ​ന്നു നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചെ​യ​ർ​മാ​നും സാം​സ്‌​കാ​രി​ക മ​ന്ത്രി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നു​മാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ചെ​യ​ർ​മാ​നു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്.