മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ജി​ടെ​ക് മ്യൂ​ലേ​ണ്‍ കാ​മ്പ​സ് ചാ​പ്റ്റ​ര്‍ ആ​രം​ഭി​ച്ചു
Tuesday, March 21, 2023 10:34 PM IST
പാ​ലാ: കോ​ള​ജ് പ​ഠ​ന​കാ​ല​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഐ​ടി വ്യ​വ​സാ​യ​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​റി​വും നൈ​പു​ണ്യ​വും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​മ​പു​രം മാ​ര്‍ അ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ജി​ടെ​ക് മ്യൂ​ലേ​ണ്‍ കാ​മ്പ​സ് ചാ​പ്റ്റ​ര്‍ ആ​രം​ഭി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​വ​രു​ടെ അ​ക്കാ​ഡ​മി​ക് നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും ഐ​ടി വ്യ​വ​സാ​യ​ത്തി​ല്‍ വി​ജ​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യം നേ​ടു​ന്ന​തി​നും ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ട്രെ​ന്‍​ഡു​ക​ളും മു​ന്നേ​റ്റ​ങ്ങ​ളും അ​റി​യു​ന്ന​തി​നും ഈ ​സം​വി​ധാ​നം അ​വ​സ​ര​മൊ​രു​ക്കും. കോ​ള​ജ് ഐ​ക്യു​എ​സി​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ കാ​മ്പ​സ് ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ-​ഡി​സ്‌​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍റും ജി​ടെ​ക് മ്യൂ​ലേ​ണ്‍ പ്രോ​ഗ്രാം മാ​നേ​ജ​രു​മാ​യ അ​ക്ഷ​യ സീ​ത രാ​ജേ​ഷ് അ​വ​ത​ര​ണം ന​ട​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, സി​ജി ജേ​ക്ക​ബ്, ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​നി​ല്‍ കെ. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍​നിന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടുത്തു.