ജ​ന​മൈ​ത്രി സാം​സ്‌​കാ​രി​ക​സ​മി​തി സം​സ്ഥാ​ന വാ​ര്‍​ഷി​കം പാ​ലാ​യി​ല്‍
Tuesday, March 21, 2023 10:33 PM IST
പാ​ലാ: ജ​ന​മൈ​ത്രി സാം​സ്‌​കാ​രി​ക​സ​മി​തി ഏ​ഴാമത് സം​സ്ഥാ​ന വാ​ര്‍​ഷി​ക സ​മ്മേ​ള​നം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ ടോം​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ന്‍​ഡ​സ്ട്രീ​സ് ബോ​ര്‍​ഡം​ഗം സാ​ജ​ന്‍ തൊ​ടു​ക ഉ​ദ്ഘാ​ട​നം ചെ​യ്യും. സംസ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി പ​രി​യാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ​വ​രെ മു​നി​സി​പ്പ​ല്‍ ചെയര്‍​പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബി​നോ ആ​ദ​രി​ക്കും. സാ​ഹി​ത്യ​കാ​രി സിജി​ത അ​നി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക്ക​ണ്ടം, അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​മേ​ഷ് ബാ​ബു, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​സ്. ഹ​രി​ലാ​ല്‍, ല​താ നാ​യ​ര്‍, സ​ന്തോ​ഷ് മ​ള്ളൂ​ശേ​രി, ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ക​ണ്‍​സ​ഷ​ന്‍:‍ എ​സ്എ​ഫ്ഐ നി​ല​പാ​ട്
വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്

പാ​ലാ: ക​ൺ​സ​ഷ​ൻ വി​ഷ​യ​ത്തി​ൽ എ​സ്എ​ഫ്ഐ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു കെ​എ​സ്‌​യു. കെ​എ​സ്‌​യു പാ​ലാ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അര്‍​ജു​ന്‍ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.