ജോ​ര്‍​ജ് പു​ളി​ങ്കാ​ട് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
Tuesday, March 21, 2023 10:33 PM IST
പാ​ലാ: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജോ​ര്‍​ജ് പു​ളി​ങ്കാ​ട് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ജോ​ബെ​റ്റ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍, കു​ട​ക്ക​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ എന്നീ നി​ല​ക​ളി​ല്‍ പ്ര ​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ 23 നോ​വ​ലു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പു​ളി​ങ്കാ​ടി​ന്‍റെ പ​ത്തു രചന​ക​ള്‍ പു​സ്ത​ക​മായി.
പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ചു പാ​ര്‍​ട്ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, സീ​നി​യ​ര്‍ സെ​ക്ര​ട്ട​റി പ്ര​ഫ. ഗ്രേ​സ​മ്മ മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.