മാ​ലി​ന്യ​ങ്ങ​ൾ ചി​റ്റാ​ർ​പു​ഴ​യി​ൽ; ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു
Tuesday, March 21, 2023 10:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വേ​ന​ൽ​മ​ഴ​യെ​ത്തി​യ​തോ​ടെ ചി​റ്റാ​ര്‍ പു​ഴ മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ടു നി​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യി​ല്‍ ഓ​ട​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യ​മാ​ണ് ചി​റ്റാ​ര്‍ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​തോ​ടെ ഒ​ഴു​ക്കു നി​ല​ച്ചു കി​ട​ക്കു​ന്ന പു​ഴ​യി​ലെ വെ​ള്ളം കൂ​ടു​ത​ല്‍ മ​ലി​ന​മാ​യി. മ​ലി​ന​ജ​ല​ത്തി​ല്‍​നി​ന്നു ദു​ര്‍​ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ൾ മ​ഴ ശ​ക്ത​മാ​യി പെ​യ്ത​തോ​ടെ​യാ​ണ് ചി​റ്റാ​ർ​പു​ഴ​യി​ലേ​ക്ക‌ു മാ​ലി​ന്യ​ങ്ങൾ ത​ള്ളു​ന്ന​തു വ്യാ​പ​ക​മാ​യത്.
ചാ​ക്കു​ക​ണ​ക്കി​ന്
ചാ​ക്കി​ലും പ്ലാ​സ്​റ്റി​ക് കൂ​ടു​ക​ളി​ലും കെ​ട്ടി ഓ​ട​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും ത​ള്ളി​യി​രു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​യാ​ണ് ഇ​തി​ലേ​റെ​യും. ഇ​വ ഒ​ഴു​കി​യെ​ത്താ​ന്‍ പോ​കു​ന്ന​ത് മ​ണി​മ​ല​യാ​റ്റി​ലേ​ക്കാ​ണ്. ഇ​തോ​ടൊ​പ്പം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ കി​ണ​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ത​ട​യ​ണ​ക​ളി​ലും മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ നി​ല​യി​ലാ​ണ്.
മ​ഴ​യ്‌​ക്കൊ​പ്പം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചെ​ക്ക്ഡാ​മു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തു പ​ക​ര്‍​ച്ച​വ്യാ​ധി പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​നും കാ​ര​ണ​മാ​കുന്നു.
ആ​ഴം കു​റ​ഞ്ഞു
ചി​റ്റാ​ര്‍ പു​ന​ര്‍​ജ​നി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​യു​ടെ ഏ​താ​നും ഭാ​ഗം മാ​ത്ര​മാ​ണ് ശു​ചി​യാ​ക്കി​യ​ത്. ശുചീ​ക​രി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളില്‍ മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി പു​ഴ​യുടെ താ​ഴ്ച​യും പ​ല​യി​ട​ങ്ങളിലും കു​റ​ഞ്ഞ സ്ഥി​തി​യാ​ണ്.
മി​നി ബൈ​പാ​സി​നാ​യി പു​ഴ​യോ​രം കെ​ട്ടി​യെ​ടു​ത്ത ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും പു​ഴ​യു​ടെ ആ​ഴം മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി കു​റ​ഞ്ഞി​ട്ടു​ണ്ട്.
മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം വെ​ള്ളം ക​യ​റാ​ൻ ഇതു കാ​ര​ണ​മാ​കു​മെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യുന്നു.
പു​ഴ​യി​ലേ​ക്കും കൈ​ത്തോ​ടുക​ളി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ തള്ളു​ന്ന​തു പ​ഞ്ചാ​യ​ത്ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രു​ന്നു​വെ​ങ്കിലും ഇ​തു പാ​ലി​ക്ക​പ്പെ​ടു​ന്നില്ല.
ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ പു​ഴ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രേ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.