ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത സ​മി​തി​ സ​ഭാ-​സ​മു​ദാ​യ പ​ഠ​ന​ശി​ബി​രം
Monday, March 20, 2023 11:25 PM IST
കോ​ട്ട​യം: ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പീ​രു​മേ​ട്ടി​ല്‍ സ​ഭാ-​സ​മു​ദാ​യ പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ല്പ​ശാ​ല​യി​ല്‍ ക്‌​നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ച​രി​ത്ര​വ​ഴി​ക​ള്‍, പ്ര​വാ​സി ക്‌​നാ​നാ​യ​ക്കാ​രു​ടെ അ​ജ​പാ​ല​ന ദൗ​ത്യ​വും വെ​ല്ലു​വി​ളി​ക​ളും, ക്‌​നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ലെ ആ​ഭി​മു​ഖ്യ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍, ഫാ. ​ബൈ​ജു മു​ക​ളേ​ല്‍, അ​ഡ്വ. അ​ജി കോ​യി​ക്ക​ല്‍, ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ള്‍ ന​ട​ത്തി.
കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കേ​ര​ള ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി മു​ള​വേ​ലി​പ്പു​റം, ജോ​ണ്‍ തെ​രു​വ​ത്ത്, സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, ടോം ​ക​രി​കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ എ​ല്ലാ വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​സോ​ഴ്‌​സ് ടീം ​അം​ഗ​ങ്ങ​ളു​മ​ട​ക്കം 60 പേ​ര്‍ പ​ഠ​ന​ശി​ബി​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.