കൂ​​​രോ​​​പ്പ​​​ട പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​സ്തം​​​ഭ​​​നം തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​കു​​​ന്നു; പ​​​ദ്ധ​​​തി​​​ക​​​ൾ പാ​​​തി​​​വ​​​ഴി​​​യി​​​ൽ
Monday, March 20, 2023 11:25 PM IST
കൂ​​​രോ​​​പ്പ​​​ട: മാ​​​ർ​​​ച്ച് മാ​​​സം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കു​​​മ്പോ​​​ൾ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഭൂ​​​രി​​​പ​​​ക്ഷ​​​വും പാ​​​തി​​​വ​​​ഴി​​​യി​​​ലാ​​​ണ്. 17 വാ​​​ർ​​​ഡു​​​ക​​​ളി​​​ലും റോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ല നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ക​​​രാ​​​റു​​​കാ​​​ർ എ​​​ത്തി​​​യി​​​ട്ടി​​​ല്ല.
ല​​​ക്ഷ​​​ങ്ങ​​​ൾ മു​​​ട​​​ക്കി പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ങ്ങി​​​യ സ്ഥ​​​ല​​​ത്തു മാ​​​ലി​​​ന്യ സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം ഇ​​​തു​​​വ​​​രെ​​​യും തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ല.
താ​​​ത്കാ​​​ലി​​​ക കെ​​​ട്ടി​​​ട​​​ത്തി​​​ൽ മാ​​​ലി​​​ന്യം ത​​​രം​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ത്തു​​​ന്ന വ​​​നി​​​ത​​​ക​​​ളാ​​​യ ഹ​​​രി​​​ത​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ പ്രാ​​​ഥ​​​മി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​വ​​​രെ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്.
ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തെ​​​യും ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് പ​​​ങ്ങ​​​ട പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ ഏ​​​റെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ണ്. പൈ​​​പ്പു​​​ക​​​ൾ പോ​​​ലും എ​​​ത്തി​​​യി​​​ട്ടു​​​മി​​​ല്ല.
പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​തു പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഗ​​​തി​​​വേ​​​ഗം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും താ​​​മ​​​സ​​​വും വ​​​രു​​​ത്തി. ആ​​​വ​​​ശ്യ​​​ത്തി​​​നു ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​ല്ലാ​​​ത്ത​​​തും പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചു.
ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്നു പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​നി​​​ൽ കൂ​​​രോ​​​പ്പ​​​ട, പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ​​​മാ​​​രാ​​​യ ബാ​​​ബു വ​​​ട്ടു​​​കു​​​ന്നേ​​​ൽ, കു​​​ഞ്ഞൂ​​​ഞ്ഞ​​​മ്മ കു​​​ര്യ​​​ൻ, സ​​​ന്ധ്യാ സു​​​രേ​​​ഷ്, അ​​​മ്പി​​​ളി മാ​​​ത്യൂ, സോ​​​ജി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.