അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​നു മീ​തെ ജീ​വ​ന​ക്കാ​രു​ടെ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ടം
Monday, March 20, 2023 11:13 PM IST
വൈ​ക്കം: ആ​ശു​പ​ത്രി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ന് മീ​തെ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​മൊ​രു​ക്കി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ. വൈ​ക്ക​ത്തെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ വാ​ട്ട​ർ​ടാ​ങ്കി​ന് മീ​തെ​യാ​ണ് ഗ്രോ ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി തോ​ട്ട​മൊ​രു​ക്കി ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യ​ത്.
ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്‌​ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഇ.​ജെ. പ​വി​ത്ര​ൻ, ജോ​ൺ​സ​ൺ, ഷൈ​ൻ, സെ​ക്യൂ​രി​റ്റി ചീ​ഫ് ദേ​വ​ദാ​സ്, ഡ്രൈ​വ​ർ​മാ​രാ​യ ന​വാ​സ്, ഹ​രി, സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗ്രോ​ബാ​ഗ്, ച​ട്ടി, തെ​ർ​മോ​കോ​ൾ ബോ​ക്സ്‌ , കു​ട്ട, ബ​ക്ക​റ്റ് എ​ന്നി​വ​യി​ലാ​യി ത​ക്കാ​ളി, വ​ഴു​ത​ന, പാ​വ​ൽ, പ​യ​ർ, വെ​ണ്ട, കാ​ബേ​ജ്, പ​ച്ച​മു​ള​ക്, കു​റ്റി കു​രു​മു​ള​ക്, ഉ​ണ്ട മു​ള​ക്, മ​ഞ്ഞ​ൾ, ഇ​ഞ്ചി, പൂ​ച്ചെ​ടി എ​ന്നി​വ കൃ​ഷി ചെ​യ്ത​ത്.
വേ​പ്പി​ൻ​പി​ണ്ണാ​ക്ക്, എ​ല്ലു​പൊ​ടി, ചാ​ണ​കം തു​ട​ങ്ങി​യ​വ വ​ള​മാ​യി ന​ൽ​കി പ​രി​പോ​ഷി​പ്പി​ച്ച കൃ​ഷി​യി​ൽ മി​ക​ച്ച​വി​ള​വാ​ണ് ല​ഭി​ച്ച​ത് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ആ​ർ​എം​ഒ തു​ട​ങ്ങി​യ​വ​ർ കൃ​ഷി​ക്ക് നി​ർ​ലോ​ഭ​മാ​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ൽ​കു​ന്ന​ത്. കൗ​തു​ക​ത്തി​നു ന​ട്ട ത​ക്കാ​ളി​ച്ചെ​ടി​ക​ളി​ൽ​നി​ന്ന് മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണി​വ​ർ കൃ​ഷി വി​പു​ലീ​ക​രി​ച്ച​ത്. പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് പ​ഴ​കൃ​ഷി കൂ​ടി ആ​രം​ഭി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ.