കു​പ്ര​സി​ദ്ധ ഗു​ണ്ട പാ​ണ്ടി ജ​യ​ൻ പി​ടി​യി​ൽ
Monday, March 20, 2023 11:13 PM IST
കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട പാ​ണ്ടി ജ​യ​ൻ പി​ടി​യിൽ. പാ​ണ്ടി​ ജ​യ​ൻ എ​ന്നു വി​ളി​ക്കു​ന്ന കൊ​ഴു​വ​നാ​ൽ വ​ലി​യ​പ​റ​മ്പി​ൽ ജ​യ​നെ (45)യാണ് പാലാ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ​ ദി​വ​സം വൈ​കു​ന്നേ​രം ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ ഭാ​ര്യ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ മു​ന്‍ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​വ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റർ ചെയ്യു​ക​യും ജ​യ​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.