എ​രു​മേ​ലിയിൽ 42.30 കോ​ടി​യു​ടെ ബ​ജ​റ്റ്
Monday, March 20, 2023 10:48 PM IST
എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ 42,30,86,000 രൂ​പ ചെ​ല​വും 43,25,97,135 രൂ​പ വ​ര​വും 95,17,137 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ശ്രീ സാ​ബു അ​വ​ത​രി​പ്പി​ച്ചു.
വ​നി​താ ക്ഷേ​മ​ത്തി​ന് 5.60 കോ​ടി, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് 2.80 കോ​ടി, ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് 3.56 കോ​ടി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ​ക്ക് അ​ഞ്ചു കോ​ടി, സാ​മൂ​ഹി​ക പെ​ൻ​ഷ​നു​ക​ൾ​ക്ക് 11 കോ​ടി, പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​ന് 7.5 കോ​ടി, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ര​ണ്ടു കോ​ടി, റോ​ഡ് വി​ക​സ​ന​ത്തി​ന് 1.30 കോ​ടി, റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 72 ല​ക്ഷം, ക്ഷീ​ര വി​ക​സ​ന​ത്തി​നും മൃ​ഗ സം​ര​ക്ഷ​ണ​ത്തി​നും ഒ​രു കോ​ടി, കി​ടാ​രി വി​ത​ര​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം, ആ​രോ​ഗ്യ ചി​കി​ത്സാ മേ​ഖ​ല​യി​ൽ 38 ല​ക്ഷം, വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ബോ​ട്ടിം​ഗ് സൗ​ക​ര്യം, ചെ​ക്ക് ഡാം, ​വ​യോ​ജ​ന പാ​ർ​ക്ക് ഉ​ൾ​പ്പ​ടെ ടൂ​റി​സം മേ​ഖ​ല​യി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ക​ർ​ണാ​ട​ക മോ​ഡ​ൽ ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നാ​ലു കോ​ടി രൂ​പ ചെ​ല​വി​ട്ട് സ്ഥാ​പി​ക്കാ​നും ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്.
അ​തേ​സ​മ​യം, നാ​ലു കോ​ടി ചെ​ല​വി​ട്ട് പു​തി​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് നി​ർ​മി​ക്കു​മെ​ന്ന ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ വാ​ഗ്ദാ​നം ഇ​ക്കു​റി​യും ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ലെ ബ​ജ​റ്റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ആ​വ​ർ​ത്തി​ക്കു​ന്ന എ​രു​മേ​ലി, മു​ക്കൂ​ട്ടു​ത​റ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​വും ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും ഇ​ത്ത​വ​ണ​യു​മു​ണ്ട്. ഇ​തു​വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വി​ജി​ല​ൻ​സ് കേ​സി​ലാ​യ വൃ​ദ്ധ​സ​ദ​ന​വും ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.
ഒ​രു വ​ർ​ഷം പോ​ലു​മാ​യി​ട്ടി​ല്ലാ​ത്ത ഷീ ​ഹോ​സ്റ്റ​ൽ പു​തു​ക്കാ​ൻ 35 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.