കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 42.11 കോ​ടി​യു​ടെ ബ​ജ​റ്റ്
Monday, March 20, 2023 10:48 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 2023-24 വ​ര്‍​ഷ​ത്തെ 39.97 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 42.11 കോ​ടി രൂ​പ വ​ര​വും 2.13 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​മാ​ണ് ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
സ​മ്പൂ​ര്‍​ണ ഭ​വ​നം എ​ന്ന ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി എ​ട്ട് കോ​ടി രൂ​പ​യും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി ര​ണ്ടു കോ​ടി രൂ​പ​യും വീ​ട് ന​വീ​ക​ര​ണ​ത്തി​ന് 1.28 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് സ്ഥ​ലം വാ​ങ്ങ​ല്‍, നി​ര്‍​മാ​ണം, ന​വീ​ക​ര​ണം എ​ന്നി​വ​യ​ക്ക് 40 ല​ക്ഷം, ആ​ന​ക്ക​ല്ല്, പ​നി​ച്ചേ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളു​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി നി​ര്‍​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷം, സ്ത്രീ​ക​ള്‍​ക്ക് ഫി​റ്റ്‌​നെ​സ് സെ​ന്‍റ​ര്‍, പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ക​രാ​ട്ടെ, താ​യ്‌​കൊ​ണ്ടോ പ​രി​ശീ​ല​ന​ത്തി​ന് എ​ഴ് ല​ക്ഷം, പ​ട്ടി​ക​ജാ​തി​ക്ഷേ​മ​ത്തി​നു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍​ക്ക് 9.56 ല​ക്ഷം, പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ​ത്തി​ന് 1.79 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി. ചെ​റു​കി​ട​വ്യ​വ​സാ​യം സ്വ​യം​തൊ​ഴി​ലി​ന് 9.50 ല​ക്ഷം, ശു​ചി​ത്വം മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന് 10 ല​ക്ഷം, പ​ക​ല്‍​വീ​ട് ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷം, വി​ല്ല​ണി മി​ച്ച​ഭൂ​മി ക​മ്യൂ​ണി​റ്റി ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് 34 ല​ക്ഷം, കു​ടി​വെ​ള്ള​ത്തി​ന് 36.86 ല​ക്ഷം, ക്ഷീ​രോ​ത്പാ​ദ​ന വി​ക​സ​ന​ത്തി​ന് 19 ല​ക്ഷം, ടെ​റ​സി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് അ​ഞ്ച് ല​ക്ഷം എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍.