പാ​റേ​മാ​ക്ക​ല്‍ ഗോ​വ​ര്‍​ണ​ദോ​ര്‍ സാ​മൂ​ഹ്യ​പാ​ഠ​പു​സ്ത​കം: മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍
Monday, March 20, 2023 10:14 PM IST
പാ​ലാ: ധീ​ര സ​ഭാ​സ്‌​നേ​ഹി​യാ​യി​രു​ന്ന പാ​റേ​മാ​ക്ക​ല്‍ തോ​മ്മാ ഗോ​വ​ര്‍​ണ​ദോ​ര്‍ സാ​മൂ​ഹ്യ​പ​രി​ഷ്‌​ക​ര്‍​ത്താ​വ് എ​ന്ന നി​ല​യി​ല്‍ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ചി​ന്തോ​ദ്ദീ​പ​കമാ​യ മാ​ര്‍​ഗ​ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ല്‍​കി​യ മ​ഹ​ത് വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭാ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍. പാ​റേ​മാ​ക്ക​ല്‍ തോ​മ്മാ ഗോ​വ​ര്‍​ണ​ദോ​റു​ടെ 224-ാം ഓ​ര്‍​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ന്‍റെ​യും ഗോ​വ​ര്‍​ണ​ദോ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മുഖ്യ​ത്തി​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബിഷ​പ്.
മൂ​ന്നു നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പ് ജീ​വി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ഒ​രു സാ​മൂ​ഹ്യ​പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ര്‍​ത്ത​മാ​ന​പ്പു​സ്ത​കം എ​ന്ന ഗ്ര​ന്ഥ​ത്തി​ലൂ​ടെ എ​ട്ടു വ​ര്‍​ഷ​ക്കാ​ലം നീ​ണ്ട യാ​ത്രാ​വി​വ​ര​ണ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാ​മൂ​ഹി​ക ദ​ര്‍​ശ​ങ്ങ​ളും പ​ങ്കു​വ​ച്ചു. അ​ത് ഇ​ന്നി​ന്‍റെ സാ​മൂ​ഹി​ക യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളെ​യും മു​ന്‍​കൂ​ട്ടി ക​ണ്ടി​രു​ന്നു എ​ന്ന​താ​ണ് മ​ഹ​ത്വ​മെ​ന്ന് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​നു​സ്മ​രി​ച്ചു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത അ​നു​സ്മ​ര​ണ സ​മ്മേ​ള​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോളജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ്, അ​നി​ല്‍ മാ​നു​വ​ല്‍, രാ​ജീ​വ് ജോ​സ​ഫ്, ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി, ജോ​സ് വ​ട്ടു​കു​ളം, സാ​ജു അ​ല​ക്‌​സ്, അ​പ്പ​ച്ച​ന്‍ കി​ഴ​ക്കേ​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.