ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ ശു​ദ്ധ​ജ​ലപ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, March 20, 2023 10:14 PM IST
മേ​ലു​കാ​വ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അം​ഗം ഷോ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലെ ശു​ദ്ധ​ജ​ല ത​ടാ​ക​ത്തി​ൽ​നി​ന്നു വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​തെ ഗ്രാ​വി​റ്റി ഫ്ളോ​യി​ലൂ​ടെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ വാ​ർ​ഡി​ലെ 155 കു​ടും​ബ​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.

മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സി. ​വ​ട​ക്കേ​ൽ, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ബാ​മോ​ൾ ജോ​സ​ഫ്, അ​ല​ക്സ് ജോ​സ​ഫ്, കെ.​ആ​ർ. അ​നു​രാ​ഗ്, ജോ​സു​കു​ട്ടി ജോ​സ​ഫ്, ഷൈ​നി ബേ​ബി, ബി​ൻ​സി ടോ​മി, ഡെ​ൻ​സി ബി​ജു, കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി​റ്റോ തെ​ക്കേ​ൽ, വി​വി​ധ സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

പ​ദ്ധ​തി​ക്കാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പി.​എ​സ്. അ​നി​ൽ പൊ​ട്ടം​മു​ണ്ട​ക്ക​ലി​നെ ഷോ​ൺ ജോ​ർ​ജ് അ​ഭി​ന​ന്ദി​ച്ചു.