വെച്ചൂർ പഞ്ചായത്ത് ബജറ്റ്കാർഷികമേഖലയ്ക്കും വനിതാക്ഷേമത്തിനും മുൻഗണന
Sunday, March 19, 2023 10:40 PM IST
വെ​​ച്ചൂ​​ർ: കൃ​​ഷി​​ക്കും അ​​നു​​ബ​​ന്ധ​​മേ​​ഖ​​ല​​യ്ക്കും വ​​നി​​താ ക്ഷേ​​മം പാ​​ർ​​ശ്വ​​വ​​ത്ക​രി​​ക്ക​​പ്പെ​​ട്ട​വ​​രു​​ടെ ജീ​​വി​​ത​​പു​​രോ​​ഗ​​തി തു​​ട​​ങ്ങി​​യ​​വ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​മാ​​യി വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ബ​​ജ​​റ്റ്.
ആ​​കെ 23,51,28,000 രൂ​​പ​​വ​​ര​​വും 23,36,77, 995രൂ​​പ​​ചെ​​ല​​വും 15, 58,339 രൂ​​പ മി​​ച്ച​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​ണ് ബ​​ജ​​റ്റ്. കൃ​​ഷി​​ക്കും അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​യ്ക്കു​​മാ​​യി 64, 15,000 രൂ​​പ​​യും വ​​നി​​താ ക്ഷേ​​മ​​ത്തി​​നാ​​യി 19,5000 രൂ​​പ​​യും പ​​ട്ടി​​ക​​ജാ​​തി ക്ഷേ​​മ​​ത്തി​​ന് 51,89,000 രൂ​​പ​​യും ആ​​രോ​​ഗ്യ ശു​​ചി​​ത്വ മേ​​ഖ​​ല​​യ്ക്ക് 44,86,200 രൂ​​പ​​യും പ​​ശ്ചാ​​ത്ത​​ല വി​​ക​​സ​​ന​​ത്തി​​ന് 2,71,88000 രൂ​​പ​​യും വ​​യോ​​ജ​​ന ക്ഷേ​​മ​​ത്തി​​ന് 16,83,000 രൂ​​പ​​യും മ​​ൽ​​സ്യ​ത്തൊ​​ഴി​​ലാ​​ളി മേ​​ഖ​​ല​​യ്ക്ക് 5,50000 രൂ​​പ​​യും കു​​ട്ടി​​ക​​ളു​​ടെ ക്ഷേ​​മ​​ത്തി​​ന് 19, 23,500 രൂ​​പ​​യും വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. വ​​നി​​ത​​ക​​ളു​​ടെ ജീ​​വി​​ത നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നാ​​യി നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ ബ​​ജ​​റ്റ് വ​​നി​​താ സൗ​​ഹൃ​​ദ​​പ​​ര​​മാ​​ണ്.
അ​​തി ദ​​രി​​ദ്ര​​രാ​​യ​​വ​​രെ ശ​​ക്തി​​ക​​രി​​ക്കാ​​നും പ​​ഠ​​ന​​ത്തി​​ൽ പി​​ന്നാ​​ക്ക​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ഒ​​പ്പ​​ത്തി​​നൊ​​പ്പം പ​​ദ്ധ​​തി, പ​​ട്ടി​​ക​​ജാ​​തി, മ​​ൽ​​സ്യ​ത്തൊ​​ഴി​​ലാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ലാ​​പ്ടോ​​പ്പ്, തോ​​ടു ആ​​ഴം​​കൂ​​ട്ടി പു​​ന​​രു​​ദ്ധാ​​ര​​ണം, പ​​ഞ്ചാ​​യ​​ത്ത് ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ത്ത് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സും ബ​​സ്ബേ​​യും നി​​ർ​​മി​​ക്കു​​ക തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ സ​​മ​​ഗ്ര​​വി​​ക​​സ​​ന മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​ആ​​ർ. ഷൈ​​ല കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൻ​​സി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.
കാ​​ർ​​ഷി​​ക വി​​നോ​​ദ സ​​ഞ്ചാ​​ര മേ​​ഖ​​ല​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​നും യു​​വ​​ജ​​ന ക്ഷേ​​മ​​ത്തി​​നും മ​​തി​​യാ​​യ​​തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചു.