ബ​സു​ക​ളു​ടെ ബാ​റ്റ​റി മോ​ഷ്ടി​ച്ച​യാ​ള്‍ പി​ടി​യി​ൽ
Sunday, March 19, 2023 10:40 PM IST
വൈ​​ക്കം: പ്രൈ​​വ​​റ്റ് ബ​​സു​​ക​​ളു​​ടെ ബാ​​റ്റ​​റി​​ക​​ൾ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
ആ​​മ്പ​​ല്ലൂ​​ർ കു​​ല​​യി​​റ്റി​​ക്ക​​ര പൊ​​ങ്ങ​​നാ​​ത്തു​​പ​​റ​​മ്പ് പി.​​ആ​​ർ. അ​​ഖി​​ൽ​​ലാ​​ലി​​നെ​​യാ (28)ണു ​​വൈ​​ക്കം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യി​​ൽ ദ​​ള​​വാ​​ക്കു​​ളം പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന മൂ​​ന്ന് പ്രൈ​​വ​​റ്റ് ബ​​സു​​ക​​ളി​​ൽ​നി​​ന്നാ​​യി ആ​​റ് ബാ​​റ്റ​​റി​​ക​​ളാ​​ണു മോ​​ഷ്ടി​​ച്ചു ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​ത്. പ​​രാ​​തി​​യെ തു​​ട​​ർ​​ന്നു വൈ​​ക്കം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ശാ​​സ്ത്രീ​​യ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ മോ​​ഷ്ടാ​​വി​​നെ ക​​ണ്ടെ​​ത്തു​​ക​​യും തു​​ട​​ർ​​ന്ന് ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ൽ
ഹാ​​ജ​​രാ​​ക്കി.