റെ​യി​ൽ മൈ​ത്രി സു​ര​ക്ഷാ​പ​ദ്ധ​തി​ക്കു തു​ട​ക്കം
Monday, February 6, 2023 11:44 PM IST
കോ​​ട്ട​​യം: റെ​​യി​​ൽ മൈ​​ത്രി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം റെ​​യി​​ൽ​​വേ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ റെ​​യി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്കു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സും സു​​ര​​ക്ഷി​​ത യാ​​ത്ര​​യ്ക്കു​​ള്ള ല​​ഘു​​ലേ​​ഖ വി​​ത​​ര​​ണ​​വും ന​​ട​​ത്തി.
എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പും സം​​ഘ​​ടി​​പ്പി​​ച്ചു. ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് ആ​​ർ. സു​​രേ​​ഷ്കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ ബാ​​ബു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കോ​​ട്ട​​യം റെ​​യി​​ൽ​​വേ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫ്, കോ​​ട്ട​​യം ല​​യ​​ൺ​​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​മാ​​ത്യു ജേ​​ക്ക​​ബ്, റെ​​യി​​ൽ പോ​​ലീ​​സ് എ​​സ്ഐ എ.​​ജെ. ജി​​ബി​​ൻ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ല​​ഹ​​രി​​യ​​ല്ല ജീ​​വി​​തം, ജീ​​വി​​ത​​മാ​​ണ് ല​​ഹ​​രി, ക​​രു​​ത​​ലോ​​ടെ ഞാ​​നും എ​​ന്ന പേ​​രി​​ൽ സി​​ഗ്നേ​​ച്ച​​ർ കാ​​ന്പ​​യി​​നും സം​​ഘ​​ടി​​പ്പി​​ച്ചു. ട്രെ​​യി​​ൻ യാ​​ത്ര​​യി​​ൽ ഓ​​ർ​​മി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ, റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യാ​​ൽ ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ, ട്രെ​​യി​​ൻ യാ​​ത്ര​​യി​​ലെ ശു​​ചി​​ത്വ​​കാ​​ര്യ​​ങ്ങ​​ൾ, പൊ​​തു​​വാ​​യി അ​​റി​​യേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച് സ​​ഞ്ചാ​​രി എ​​ന്ന പേ​​രി​​ൽ ല​​ഘു​​ലേ​​ഖ​​യും വി​​ത​​ര​​ണം ചെ​​യ്തു.