സംസ്ഥാന ബജറ്റിനെതിരേ പ്രതിഷേധം
Monday, February 6, 2023 11:44 PM IST
ഐ​എ​ന്‍​ടി​യു​സി
പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്
ന​ട​ത്തി
കോ​​ട്ട​​യം: പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും അ​​ധി​​ക സെ​​സ് ആ​​യി ര​​ണ്ട് രൂ​​പ അ​​ടി​​ച്ചേ​​ല്‍​പ്പി​​ച്ച് വി​​ല​ക്ക​​യ​​റ്റം രൂ​​ക്ഷ​​മാ​​ക്കു​​ന്ന ഇ​​ട​​തു സ​​ര്‍​ക്കാ​​ര്‍ ബ​​ജ​​റ്റ് തീ​​രു​​മാ​​നം പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ഐ​​എ​​ന്‍​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ ബ​​ജ​​റ്റി​​നെ​​തി​​രേ ഐ​​എ​​ന്‍​ടി​​യു​​സി ജി​​ല്ലാ ക​​മ്മി​​റ്റി ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​വും സ​​മ്മേ​​ള​​ന​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ​​യും ജീ​​വി​​തം ദു​​രി​​ത​​മാ​​ക്കു​​ന്ന സ​​മ​​സ്ത മേ​​ഖ​​ല​​യി​​ലേ​​യും നി​​കു​​തി വ​​ര്‍​ധ​​ന​​വി​​നെ​​തി​​രേ സ​​മ​​രം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ​​ഞ്ചാ​​യ​​ത്ത് ത​​ല​​ത്തി​​ല്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ഐ​​എ​​ന്‍​ടി​​യു​​സി അ​​റി​​യി​​ച്ചു.
കോ​​ട്ട​​യം റീ​​ജ​​ണ​​ല്‍ പ്ര​​സി​​ഡ​​ന്‍റ്കെ.​​എ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​നി​​യ​​ന്‍ മാ​​ത്യു, പി.​​വി.​ പ്ര​​സാ​​ദ്, ന​​ന്തി​​യോ​​ട് ബ​​ഷീ​​ര്‍, ജോ​​മോ​​ന്‍ കു​​ള​​ങ്ങ​​ര, എം.​എ​​ന്‍. ദി​​വാ​​ക​​ര​​ന്‍ നാ​​യ​​ര്‍, സ​​ണ്ണി കാ​​ഞ്ഞി​​രം, ടി.​​സി.​​റോ​​യി, ച​​ന്ദ്രി​​ക ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, സ​​ഖ​​റി​​യാ​​സ് സേ​​വ്യ​​ര്‍, സോ​​ജി മാ​​ട​​പ്പ​​ള്ളി, നാ​​സ​​ര്‍ പ​​ന​​ച്ചി, ടോ​​ണി തോ​​മ​​സ്, കെ.​​കെ. പ്രേം​​കു​​മാ​​ര്‍, ബൈ​​ജു പി.​​ജോ​​ര്‍​ജ്, ടി.​​എ​​സ്.​​അ​​ന്‍​സാ​​രി, ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ര്‍, എ​​ന്‍. ​ജെ.​ ​പ്ര​​സാ​​ദ്, ജി. ​​സു​​നി​​ല്‍ കു​​മാ​​ര്‍, ഉ​​ണ്ണി ചെ​​റി​​യാ​​ന്‍, അ​​ബ്ദു​​ള്‍ റ​​സാ​​ഖ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
പ്ര​​തി​​ഷേ​​ധ ജ്വാ​​ല​​ സംഘടിപ്പിച്ചു
കോ​​ട്ട​​യം: സ​​ര്‍​വ മേ​​ഖ​​ല​​ക​​ളി​​ലും ജ​​ന​​ജീ​​വി​​തം ദുഃ​സ​​ഹ​​മാ​​ക്കു​​ന്ന ബ​​ജ​​റ്റ് നി​​ര്‍​ദ്ദേ​​ശ​​ങ്ങ​​ള്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജേ​​ക്ക​​ബ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി പ​​ന്തം​കൊ​​ളു​​ത്തി പ്ര​​ക​​ട​​ന​​വും പ്ര​​തി​​ഷേ​​ധ ജ്വാ​​ല​​യും സം​​ഘ​​ടി​​പ്പി​​ച്ചു.
സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​എ​​സ്. ജെ​​യിം​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പാ​​ര്‍​ട്ടി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി വേ​​ദ​​ഗി​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ കൊ​​ച്ചു​​മോ​​ന്‍ പ​​റ​​ങ്ങോ​​ട്ട്, ജെ​​യിം​​സ് കാ​​ലാ വ​​ട​​ക്ക​​ന്‍, കെ.​​എം. ജോ​​ര്‍​ജ്, ബി​​ജു താ​​ന​​ത്ത്, പ്ര​​മോ​​ദ് ക​​ട​​ന്തേ​​രി, ബി​​ജു കെ. ​​ത​​മ്പി, ബി.​​എ. ഷാ​​ന​​വാ​​സ്, ഷി​​ബു കാ​​യ​​പ്പു​​റം, അ​​നൂ​​പ് ക​​ങ്ങ​​ഴ, ക്രി​​സ്റ്റി എ​​സ്. പോ​​ള്‍, ജോ​​ബി സ്‌​​ക​​റി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.