വയോജനങ്ങളുടെ കാഴ്ച പരിരക്ഷണം: കാഴ്ച-2023 പദ്ധതിക്ക് തുടക്കമായി
Monday, February 6, 2023 11:41 PM IST
വെ​ച്ചൂ​​ർ: വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ വ​​യോ​​ധി​​ക​​രു​​ടെ കാ​​ഴ്ച പ​​രി​​ര​​ക്ഷി​​ക്കാ​​നാ​​യി നേ​​ത്ര പ​​രി​​ശോ​​ധ​​ന​​യും തു​​ട​​ർ ചി​​കി​​ത്സ​​യ്ക്കു​​മാ​​യി കാ​​ഴ്ച -2023 പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​യി.
വ​​യോ​​മി​​ത്രം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 2022 - 23 വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​ത്. ക്യാ​​മ്പി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് ശ​​സ്ത്ര​​ക്രി​​യ അ​​ട​​ക്ക​​മു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ​ പ​​ഞ്ചാ​​യ​​ത്ത് ല​​ഭ്യ​​മാ​​ക്കും.​ ഇ​​ട​​യാ​​ഴം സി​എ​​ച്ച്എ​​സി മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ഷാ​​ഹു​​ൽ, സി​എ​​ച്ച്എ​​സ് സി​​യി​​ലേ​​യും, കോ​​ട്ട​​യം ജി​​ല്ലാ നേ​​ത്ര വി​​ഭാ​​ഗം മേ​​ധാ​​വി ഡോ.​ ​ഫി​​ൻ​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള നേ​​ത്ര രോ​​ഗ വി​​ദ​​ഗ്ധ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
ഇ​​ട​​യാ​​ഴം രു​​ഗ്മി​​ണി ക​​ല്യാ​​ണ മ​​ണ്ഡ​​പ​​ത്തി​​ൽ ന​​ട​​ന്ന നേ​​ത്ര​​ചി​​കി​​ൽ​​സാ ക്യാ​​മ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​കെ. മ​​ണി​​ലാ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗം ജി. ​​ജോ​​ർ​​ജ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ആ​​ൻ​​സി ത​​ങ്ക​​ച്ച​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.