റോ​ഡി​ലൊ​ഴു​കി​യ ഓ​യി​ലി​ല്‍ തെ​ന്നി ബൈ​ക്കു​ക​ള്‍ മ​റി​ഞ്ഞ് അ​പ​ക​ടം
Monday, February 6, 2023 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: വാ​​ഹ​​ന​​ത്തി​​ല്‍നി​​ന്നു റോ​​ഡി​​ലൊ​​ഴു​​കി​​യ ഓ​​യി​​ലി​​ല്‍ തെ​​ന്നി ബൈ​​ക്കു​​ക​​ള്‍ മ​​റി​​ഞ്ഞു​വീ​​ണ് അ​​പ​​ക​​ടം. നാ​​ല് ബൈ​​ക്കു​​ക​​ള്‍ റോ​​ഡി​​ല്‍ തെ​​ന്നി മ​​റി​​ഞ്ഞ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ടു. നാ​​ലു​​പേ​​ര്‍​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റു. അ​​പ​​ക​​ട​​ത്തി​​ല്‍ ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ യു​​വാ​​വി​​നെ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ര്‍​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.
ആ​​യാം​​കു​​ടി മു​​ക്ക​​ത്ത് സ​​ജി​​യു​​ടെ മ​​ക​​ന്‍ അ​​ശ്വ​​ന്‍ എം. ​​സ​​ജി (20)ക്കാ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 2.15 ന് മു​​ട്ടു​​ചി​​റ ഞാ​​യി​​പ്പി​​ള്ളി പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ബൈ​​ക്കു​​ക​​ള്‍ തെ​​ന്നി വീ​​ഴാ​​ന്‍ തു​​ട​​ങ്ങി​​യ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ന്‍​സി എ​​ലി‍​സ​​ബ​​ത്ത് ഫ​​യ​​ര്‍ ഫോ​​ഴ്‌​​സി​​ല്‍ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മെ​​ംബര്‍ അ​​റി​​യി​​ച്ച​​തി​​നെത്തു​​ട​​ര്‍​ന്ന് ഫ​​യ​​ര്‍​ഫോ​​ഴ്‌​​സെ​​ത്തി റോ​​ഡ് ക​​ഴു​​കി അ​​പ​​ക​​ടാ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കി.