പാ​​ലാ- തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​ഫ്‌​​ളോ​​ര്‍ വോ​​ള്‍​വോ എ​​സി ബ​​സ് ആ​​രം​​ഭി​​ച്ചു
Monday, February 6, 2023 11:37 PM IST
പാ​​ലാ: പാ​​ലാ ഡി​​പ്പോ​​യി​​ല്‍​നി​​ന്നു ത​​ല​​സ്ഥാ​​ന​​ത്തേ​​ക്ക് അ​​തി​​വേ​​ഗ സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ച്ചു. പാ​​ലാ​​യി​​ല്‍​നി​​ന്നു നാ​​ലു മ​​ണി​​ക്കൂ​​ര്‍​കൊ​​ണ്ട് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തും​​വി​​ധ​​മാ​​ണ് സ​​ര്‍​വീ​​സ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ലോ ​​ഫ്‌​​ളോ​​ര്‍ വോ​​ള്‍​വോ എ​​സി ബ​​സാ​​ണു പു​​തി​​യ സ​​ര്‍​വീ​​സി​​നാ​​യി ല​​ഭ്യ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
പാ​​ലാ​​യി​​ല്‍​നി​​ന്നു പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ​​ര്‍​വീ​​സ് കോ​​ട്ട​​യം, കൊ​​ട്ടാ​​ര​​ക്ക​​ര വ​​ഴി ഒ​​ന്‍​പ​​തി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തും. തി​​രി​​കെ പ​​ത്തി​​ന് പു​​റ​​പ്പെ​​ട്ട് ര​​ണ്ടി​​ന് കോ​​ട്ട​​യ​​ത്തും തി​​രി​​കെ മൂ​​ന്നി​​ന് പു​​റ​​പ്പെ​​ട്ട് ഏ​​ഴി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും എ​​ത്തും.
രാ​​ത്രി എ​​ട്ടി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നും പു​​റ​​പ്പെ​​ട്ട് 12നു ​​പാ​​ലാ​​യി​​ല്‍ എ​​ത്തും​​വി​​ധ​​മാ​​ണ് സ​​മ​​യ​​ക്ര​​മം. കോ​​ട്ട​​യ​​ത്തു​​നി​​ന്ന് എ​​സി ട്രെ​​യി​​ന്‍ യാ​​ത്രാ​​നി​​ര​​ക്കി​​ലും കു​​റ​​ഞ്ഞ നി​​ര​​ക്ക് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. പാ​​ലാ- തി​​രു​​വ​​ന​​ന്ത​​പു​​രം യാ​​ത്ര​​യ്ക്ക് 338 രൂ​​പ​​യാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ട്രെ​​യി​​നി​​ല്‍ 500ല്‍ ​​അ​​ധി​​കം രൂ​​പ​​യാ​​ണ് ചാ​​ര്‍​ജ്. ദീ​​ര്‍​ഘ​​ദൂ​​ര യാ​​ത്ര​​ക്കാ​​രു​​ടെ നി​​ര​​ന്ത​​ര ആ​​വ​​ശ്യ​​ത്തെ തു​​ട​​ര്‍​ന്നാ​​ണ് വേ​​ന​​ല്‍​ച്ചൂ​​ടി​​ല്‍ ആ​​ശ്വാ​​സം പ​​ക​​ര്‍​ന്ന് പു​​തി​​യ എ​​സി സ​​ര്‍​വീ​​സ്.
ഇ​​തോ​​ടൊ​​പ്പം പ​​ത്ത​​നം​​തി​​ട്ടയിൽനി​​ന്നും പ​​ര​​പ്പ​​യി​​ലേ​​ക്കു​​ള്ള രാ​​ത്രി സ​​ര്‍​വീ​​സും പാ​​ലാ വ​​ഴി ആ​​രം​​ഭി​​ച്ചു. പാ​​ലാ​​യി​​ല്‍​നി​​ന്നു രാ​​ത്രി 7.45 ന് ​​മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് വ​​ഴി എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു​​കൂ​​ടി സ​​ര്‍​വീ​​സ് ല​​ഭ്യ​​മാ​​യി.

എം​​ജി ക​​ലോ​​ത്സ​​വം "അ​​നേ​​ക’​​യ്ക്ക് നാ​​ളെ തി​​ര​​ശീ​​ല ഉ​​യ​​രും

കൊ​​​​ച്ചി: മ​​​​ഹാ​​​​ത്മ​​​​ഗാ​​​​ന്ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല യൂ​​​​ണി​​​​യ​​​​ന്‍ ക​​​​ലോ​​​​ത്സ​​​​വം "അ​​​​നേ​​​​ക’​​​​യ്ക്ക് നാ​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് തി​​​​രി​​​​തെ​​​​ളി​​​​യും. ഏ​​​​ഴു വേ​​​​ദി​​​​ക​​​​ളി​​​​ലാ​​​​യി 12 വ​​​​രെ​​​​യാ​​​​ണ് ക​​​​ലാ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 209 കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​യി ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.
മ​​​​റൈ​​​​ന്‍​ഡ്രൈ​​​​വി​​ൽ തു​​​​ട​​​​ങ്ങി രാ​​​​ജേ​​​​ന്ദ്ര​​​​മൈ​​​​താ​​​​നം വ​​​​രെ നീ​​​​ളു​​​​ന്ന വ​​​​ര്‍​ണ​​​​ശ​​​​ബ​​​​ള​​​​മാ​​​​യ ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യോ​​​​ടെ​​​​യാ​​​​കും ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ക.
പ്ര​​​​ധാ​​​​ന വേ​​​​ദി​​​​യാ​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം ദ​​​​ര്‍​ബാ​​​​ര്‍​ഹാ​​​​ള്‍ ഗ്രൗ​​​​ണ്ടി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍ ന​​​​ട​​​​ക്കും. ആ​​​​ദ്യ​​​​ദി​​​​നം തി​​​​രു​​​​വാ​​​​തി​​​​ര​​​​ക​​​​ളി, കേ​​​​ര​​​​ള​​​​ന​​​​ട​​​​നം മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ന​​​​ട​​​​ക്കും.