ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും
Monday, February 6, 2023 10:39 PM IST
പാ​ലാ: ഭ​ക്ഷ്യ വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​ന് താ​ലൂ​ക്കി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ​യും ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ‍യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
എ​ല്ലാ മാ​സ​വും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ വി​വ​ര​വും ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​വും താ​ലൂ​ക്ക് വി​ക​സ​ന യോ​ഗ​ത്തി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നും യോ​ഗ​ത്തി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ര്‍​ഡി​ഒ നി​ര്‍​ദേ​ശം ന​ൽ​കി.
താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യം​ഗം പീ​റ്റ​ര്‍ പ​ന്ത​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​ഡി​ഒ ആ​ര്‍. രാ​ജേ​ന്ദ്ര ബാ​ബു, ത​ഹി​സി​ല്‍​ദാ​ര്‍ സു​നി​ല്‍​കു​മാ​ര്‍, ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.