ല​താ മ​ങ്കേ​ഷ്‌​ക​റു​ടെ സ്മ​ര​ണ​യു​ണ​ര്‍​ത്തി ദേ​വ​മാ​താ​യി​ല്‍ ല​തി​കം പെ​യ്തി​റ​ങ്ങി
Monday, February 6, 2023 10:38 PM IST
കു​റ​വി​ല​ങ്ങാ​ട്: കാ​ല​ത്തി​ന്‍റെ യ​വ​നി​ക​യി​ല്‍ മ​റ​ഞ്ഞ ല​താ മ​ങ്കേ​ഷ്‌​ക​ര്‍​ക്ക് സം​ഗീ​താ​ഞ്ജ​ലി​യൊ​രു​ക്കി ദേ​വ​മാ​താ കോ​ള​ജ്. ല​താ മങ്കേ​ഷ്‌​ക​റു​ടെ സ്വ​ര​മാ​ധു​രി​യി​ല്‍ അ​നേ​കാ​യി​ര​ങ്ങ​ള്‍​ക്ക് ആ​സ്വാ​ദ​നം സ​മ്മാ​നി​ച്ച ഗാ​ന​ങ്ങ​ളാ​ണ് നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ ദേ​വ​മാ​താ​യി​ല്‍ പെ​യ്തി​റ​ങ്ങി​യ​ത്. ല​താ മ​ങ്കേ​ഷ്‌​ക​റു​ടെ ആ​ദ്യ അ​നു​സ്മ​ര​ണ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ല​തി​കം 2023 എ​ന്ന പേ​രി​ല്‍ സം​ഗീ​ത​നൃ​ത്താ​ച്ച​ര്‍​ന ന​ട​ത്തി​യ​ത്.
ദേ​വ​മാ​താ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ല​ത​യു​ടെ ശ​ബ്ദ​സൗ​ന്ദ​ര്യ​ത്തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​നം ശ്രോ​താ​ക്ക​ള്‍​ക്കു സ​മ്മാ​നി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ല​താ മ​ങ്കേ​ഷ്‌​ക​റു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ള ഒ​രു സ​ഞ്ചാ​ര​മാ​യി ശ്രേ​താ​ക്ക​ളെ കൂ​ടെ ന​ട​ത്താ​ന്‍ സം​ഘാ​ട​ക​ര്‍​ക്കു ക​ഴി​ഞ്ഞു. ല​ത​യു​ടെ ബാ​ല്യ​കൗ​മാ​ര​ങ്ങ​ളും സം​ഗീ​ത​ലോ​ക​ത്തെ സം​ഭാ​വ​ന​ക​ളും ബ​ഹു​മ​തി​ക​ളു​മൊ​ക്കെ സ​ദ​സി​ന് സ​മ്മാ​നി​ക്കു​ന്ന​തി​ല്‍ സം​ഗീ​ത​പ്ര​തി​ഭ​ക​ള്‍​ക്ക് സാ​ധി​ച്ചു.
എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​താ മ​ങ്കേ​ഷ്‌​ക​ര്‍​ക്ക് പ്ര​ണാ​മ​മ​ര്‍​പ്പി​ച്ചാ​ണ് സം​ഗീ​താ​ര്‍​ച്ച​ന സ​മാ​പി​ച്ച​ത്.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ല്‍, ബ​ര്‍​സാ​ര്‍ റ​വ. ഡോ. ​ജേ​ക്ക​ബ് പ​ണ്ടാ​ര​പ​റ​മ്പി​ല്‍, അ​സി. പ്ര​ഫ. നി​ഷ കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഗാ​യി​ക അ​ലീ​നി​യ ഗാ​ന​ങ്ങ​ളു​മാ​യി സ​ദ​സി​നൊ​പ്പം ചേ​ര്‍​ന്നു.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് പി​ന്നാ​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. ദേ​വ​മാ​താ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹ​പാ​ഠി​ക്കൊ​രു വീ​ട് എ​ന്ന പേ​രി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഗീ​ത​സ​ദ​സ് ഒ​രു​ക്കി​യ​ത്.