പാ​ലാ​ക്കാ​ട് കു​ടി​വെ​ള്ളപ​ദ്ധ​തി നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍
Monday, February 6, 2023 10:38 PM IST
പാ​ലാ​ക്കാ​ട്: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ലെ പാ​ലാ​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍.
ന​ന്ദി​കാ​ട്ട് ഭാ​ഗ​ത്തു​ള്ള കി​ണ​റ്റി​ല്‍​നി​ന്നു വെ​ള്ളം പ​മ്പ് ചെ​യ്ത് ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ​യു​ള്ള വ​ട്ടോ​ത്തു​കു​ന്നേ​ല്‍ ഭാ​ഗ​ത്തു​ള്ള ടാ​ങ്കി​ല്‍ വെ​ള്ളം എ​ത്തി​ച്ചാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി 30,000 ലി​റ്റ​ര്‍ സം​വ​ര​ണ​ശേ​ഷി​യു​ള്ള ഓ​വ​ര്‍ ഹെ​ഡ് ടാ​ങ്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഒ​ന്നേ​കാ​ല്‍ കി​ലോ​മീ​റ്റ​ര്‍ ദൂ​രം എ​ച്ച്ഡി വി​ത​ര​ണ ലൈ​നു​ക​ളും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. 125 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഹൗ​സ് ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കി​ണ​ര്‍ ആ​ഴം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി കൂ​ടു​ത​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​തു​കൂ​ടി ക​ഴി​യു​മ്പോ​ള്‍ അ​മ്പ​തോ​ളം വീ​ടു​ക​ളി​ല്‍ കൂ​ടി വാ​ട്ട​ര്‍ ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം സാ​ജോ പൂ​വ​ത്താ​നി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.