എ​രു​മേ​ലി​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ ഒ​രു കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Monday, February 6, 2023 10:38 PM IST
എ​രു​മേ​ലി: എ​രു​ത്വാ​പു​ഴ മ​ല​വേ​ട​ർ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ​യ്ക്ക് ജി​ല്ലാ​ത​ല വി​ക​സ​ന സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ടു​ക.
പൊ​തു​കി​ണ​ർ ആ​ഴം കൂ​ട്ടി റിം​ഗ് ഇ​റ​ക്കു​ന്ന​തി​ന് 1.94 ല​ക്ഷം, കോ​ള​നി​യി​ലെ 23 വീ​ടു​ക​ളോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റു​ക​ൾ​ക്കു ചു​റ്റു​മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് 15.24 ല​ക്ഷം, ന​ട​പ്പാ​ത കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് 6.97 ല​ക്ഷം, സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന​തി​ന് 50.73 ല​ക്ഷം, ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 4.12 ല​ക്ഷം അ​ട​ക്ക​മാ​ണ് ഒ​രു​കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​മാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. പ​ദ്ധ​തി നി​ർ​വ​ഹ​ണം കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​ടി​ഡി പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്. ജി​ല്ലാ​ത​ല പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ കെ.​വി. ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്‌​ട്രേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് അം​ഗീ​കാ​ര​മാ​യ​ത്. യോ​ഗ​ത്തി​ൽ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ൻ​കു​ന്ന് മ​ല​വേ​ട​ർ കോ​ള​നി​യി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സാ​ബു, എ​രു​ത്വാ​പു​ഴ വാ​ർ​ഡം​ഗം മ​റി​യാ​മ്മ ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഗീ​ത വ​ർ​ഗീ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ലി​റ്റി മാ​ത്യു, ചാ​ത്ത​ൻ​കു​ന്ന്, എ​രു​ത്വാ​പ്പു​ഴ മ​ല​വേ​ട​ർ കോ​ള​നി​ക​ളി​ലെ ഊ​രു​മൂ​പ്പ​ന്മാ​രാ​യ കെ.​എ​ൻ. മ​ധു, കേ​ള​ൻ ഗോ​പി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.