ജനദ്രോഹ ബജറ്റിനെതിരേ ​പ്ര​തി​ഷേ​ധം
Monday, February 6, 2023 10:38 PM IST
കോ​രു​ത്തോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേ കോ​ൺ​ഗ്ര​സ്‌ കോ​രു​ത്തോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ജ​റ്റി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി കൊ​ട്ടാ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പി​ലു​മാ​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​സി. തോ​മ​സ്, സ​ന്ധ്യ വി​നോ​ദ്, സി.​എ. തോ​മ​സ്, ഹ​ർ​ഷ​ദേ​വ്, ടോം​സ് കൊ​ല്ലം​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​രു​മേ​ലി: ബ​ജ​റ്റ് ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നും നി​കു​തി കൊ​ള്ള​യാ​ണെ​ന്നും ആ​രോ​പി​ച്ച് എ​രു​മേ​ലി​യി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി. നേ​താ​ക്ക​ളാ​യ ടി.​വി. ജോ​സ​ഫ്, നാ​സ​ർ പ​ന​ച്ചി, ബി​നു മ​റ്റ​ക്ക​ര, റെ​ജി അ​മ്പാ​റ, സ​ലീം ക​ണ്ണ​ങ്ക​ര, പി.​എം. ബ​ഷീ​ർ, ലി​സി സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പൊ​ൻ​കു​ന്നം: ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേ മു​സ്‌​ലിം ലീ​ഗ് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പൊ​ൻ​കു​ന്നം മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം പി.​എം. സ​ലിം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഐ. അ​ബ്ദു​റ​സാ​ഖ്, ടി.​എ. ശി​ഹാ​ബു​ദീ​ൻ, പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ, അ​ൽ​ബ​ദ​ർ സ​ലിം തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.