കൈപ്പുഴക്കാറ്റിൽ ഇനി കൂടുതൽ സൗകര്യങ്ങൾ
Sunday, February 5, 2023 11:45 PM IST
നീ​​ണ്ടൂ​​ർ: കൈ​​പ്പു​​ഴ​​ക്കാ​​റ്റി​​ൽ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ങ്ങു​​ന്നു.
മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ഓ​​ർ​​മ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി കൈ​​പ്പു​​ഴ സ്വ​​ദേ​​ശി കു​​ര്യ​​ൻ മേ​​ട​​യി​​ൽ അ​​ഞ്ച് സെ​​ന്‍റ് സ്ഥ​​ലം സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് കൈ​​പ്പു​​ഴ​​ക്കാ​​റ്റി​​ൽ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ങ്ങു​​ന്ന​​ത്. സ്ഥ​​ല​​ത്തി​​ന്‍റെ ആ​​ധാ​​രം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന് കൈ​​മാ​​റി. കൈ​​പ്പു​​ഴ​​ക്കാ​​റ്റി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന ന​​ട​​ക്ക​​ൽ പാ​​ലം വീ​​തി​​കൂ​​ട്ടി പു​​ന​​ർ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.
നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. പ്ര​​ദീ​​പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ലൂ​​യി മേ​​ട​​യി​​ൽ, പി.​​ഡി. ബാ​​ബു, എം.​​കെ. ശ​​ശി, ലൂ​​ക്കോ​​സ് തോ​​മ​​സ് തോ​​ട്ടു​​ങ്ക​​ൽ, എം.​​കെ. ബാ​​ല​​കൃ​​ഷ്ണ​​ൻ, എ​​ൻ.​​ജെ. റോ​​സ​​മ്മ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.