തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ വി​ശ്വാ​സ​ത്തിന്‍റെ പ്ര​കാ​ശ​ന​മാ​ക​ണം: മാ​ര്‍ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍
Sunday, February 5, 2023 11:45 PM IST
കു​​ട​​മാ​​ളൂര്‍: തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ വി​​ശ്വാ​​സ​​ത്തി​​ല്‍ ആ​​ഴ​​പ്പെ​​ട്ട് ജീ​​വി​​ത പ്ര​​തി​​സ​​ന്ധി​​ക​​ളെ ത​​ര​​ണം ചെ​​യ്യാ​​ന്‍ ക​​രു​​ത്താ​​ര്‍​ജി​​ക്ക​​ണ​​മെ​​ന്ന് കോ​​ത​​മം​​ഗ​​ലം രൂ​​പ​​താ ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ല്‍.
കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേഹം. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു. തു​​ട​​ര്‍​ന്നു കാ​​ഴ്ച​​വ​​യ്പ് പ്ര​​ദ​​ക്ഷി​​ണം ന​​ട​​ന്നു.
നൂ​​റു ക​​ണ​​ക്കി​​ന് ശി​​ശു​​ക​​ളു​​മാ​​യി മാ​​താ​​പി​​താ​​ക്കള്‍ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. ശി​​ശു​​ക്ക​​ള്‍​ക്കാ​​യി പ്ര​​ത്യേ​​ക പ്രാ​​ര്‍​ഥ​​ന​​യും ന​​ട​​ത്തി.
പൂ​​ര്‍​വി​​ക സ്മ​​ര​​ണ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന ഇ​​ന്നു രാ​​വി​​ലെ 5.15നും, ​​ഏ​​ഴി​​നും 11നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ണ്ടാ​​യി​​രി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം തു​​ട​​ര്‍​ന്ന് സം​​ഘ​​ട​​നാ വാ​​ര്‍​ഡ് അ​​ടി​​സ്ഥാ​​ന​​ത്തിൽ സാ​​യാ​​ഹ്ന​​സം​​ഗ​​മ​​വും ന​​ട​​ക്കും.
തി​​രു​​നാ​​ളി​​ന് ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​ജോ​​സി​​ന്‍ കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​യ​​ല്‍ പു​​ന്ന​​ശേ​​രി എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.