സ്‌​കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ്പ്പ് സ​മ്മേ​ള​ന​വും
Sunday, February 5, 2023 11:09 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് ജോ​​ര്‍​ജ് എ​​ല്‍​പി സ്‌​​കൂ​​ള്‍ വാ​​ര്‍​ഷി​​കാ​​ഘോ​​ഷ​​വും അ​​ധ്യാ​​പ​​ക ര​​ക്ഷാ​​ക​​ര്‍​ത്തൃ​​ദി​​ന​​വും യാ​​ത്ര​​യ​​യ്പ്പ് സ​​മ്മേ​​ള​​ന​​വും എ​​ന്‍​ഡോ​​വ്​​മെ​ന്‍റ് വി​​ത​​ര​​ണ​​വും നാ​​ളെ ന​​ട​​ക്കും. 2.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വാ​​ര്‍​ഷി​​കാ​​ഘേ​​ഷം മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഫോ​​ട്ടോ അ​​നാഛാ​​ദ​​ന​​വും മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും പാ​​ലാ രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ഏ​​ജ​​ന്‍​സി സെ​​ക്ര​​ട്ട​​റി ഫാ. ​​ബ​​ര്‍​ക്കു​​മാ​​ന്‍​സ് കു​​ന്നും​​പു​​റം നി​​ര്‍​വ​​ഹി​​ക്കും. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ​​ര്‍​വീ​​സി​​ല്‍നി​​ന്നു വി​​ര​​മി​​ക്കു​​ന്ന ഹെ​​ഡ്മി​​സ്ട്രി​​സ് സി​​സ്റ്റ​​ര്‍ വി​​മ​​ല​​യ്ക്കു യോ​​ഗ​​ത്തി​​ല്‍ യാ​​ത്ര​​യ​​യ്പ്പ് ന​​ല്‍​കും.
എ​​ന്‍​ഡോ​​വ്മെ​​ന്‍റ് വി​​ത​​ര​​ണം ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ലാ​​യി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സൈ​​ന​​മ്മ ഷാ​​ജു, കു​​റ​​വി​​ല​​ങ്ങാ​​ട് എ​​ഇ​​ഒ ഡോ ​​കെ.​​ആ​​ര്‍. ബി​​ന്ദു​​ജി, പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ന്‍​സി എ​​ലി​​സ​​ബ​​ത്ത്, സി​​സ്റ്റ​​ര്‍ ഗ്രേ​​സ്‌​​ലി​​ന്‍ പു​​തു​​വേ​​ലി​​ല്‍, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു ഫി​​ലി​​പ്പ്, സീ​​നി​​യ​​ര്‍ അ​​സി​​സ്റ്റ​ന്‍റ് സു​​മ മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. കു​​ട്ടി​​ക​​ളു​​ടെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ക്കും.