തുരു​ത്തിക്ക് മ​ത​മൈ​ത്രി​യു​ടെ വേ​റി​ട്ട ആ​ഘോ​ഷം
Sunday, February 5, 2023 10:49 PM IST
തു​​രു​​ത്തി: മ​​ര്‍​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ​ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും സം​​യു​​ക്ത തി​​രു​​നാ​​ള്‍ തു​രു​ത്തി​ക്ക് മ​​ത​​മൈ​​ത്രി​​യു​​ടെ മാ​​തൃ​​ക​​യാ​​യി. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന പ്ര​​ദി​​ക്ഷി​​ണ​​ത്തെ നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ര്‍ സ്വീ​​ക​​രി​​ച്ചു. തു​​രു​​ത്തി പ്ലാം​​മൂ​​ട് ജം​​ഗ്ഷ​​നി​​ല്‍ മൈ​​ത്രി പു​​രു​​ഷ സ​​ഹാ​​യ അം​​ഗ​​ങ്ങ​​ള്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കി.
ചി​​റ​​വു​​മു​​ട്ടം മ​​ഹാ​​ദേ​​വ​​ര്‍ ക്ഷേ​​ത്രം ഭാ​​ര​​വാ​​ഹി​​ക​​ളും വ​​നി​​താ സ​​മാ​​ജം അം​​ഗ​​ങ്ങ​​ളും നി​​റ​​പ​​റ​​യും നി​​ല​​വി​​ള​​ക്കും അ​​ണി​​യി​​ച്ചൊ​​രു​​ക്കി​​യാ​​ണ് പ്ര​​ദ​​ക്ഷി​​ണ​​ത്തെ വ​​ര​​വേ​​റ്റ​ത്. ക്ഷേ​​ത്രം ഉ​​പ​​ദേ​​ശ​​ക സ​​മി​​തി പ്ര​​സി​​ഡ​ന്‍റ് ഹ​​രി കെ. ​​നാ​​യ​​ര്‍, സെ​​ക്ര​​ട്ട​​റി സു​​നി​​ല്‍ കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി. വി​​കാ​​രി ഫാ.​ ​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി ന​​ന്ദി അ​​ര്‍​പ്പി​​ച്ചു. ഫാ.​ ​എ​​ബി​​ന്‍ ഈ​​ട്ടി​​ക്ക​​ല്‍, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ നി​​റ്റോ ബേ​​ബി ത​​റ​​യി​​ല്‍, ജോ​​ളി​​ച്ച​​ന്‍ കു​​ന്നേ​​ല്‍, ജെ​​യിം​​സ​​ണ്‍ പു​​റ​​വ​​ടി, തി​​രു​​നാ​​ള്‍ ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ മ​​നോ​​ജ് മാ​​ത്യു പാ​​ലാ​​ത്ര, കു​​ഞ്ഞ​​ച്ച​​ന്‍​കു​​ട്ടി കൊ​​ച്ചീ​​ത്ര എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.