ബൈ​ബി​ൾ ക​ത്തി​ച്ച സം​ഭ​വം: മാ​തൃ​വേ​ദി, പി​തൃ​വേ​ദി ഫൊ​റോ​ന സ​മി​തി അ​പ​ല​പി​ച്ചു
Sunday, February 5, 2023 10:03 PM IST
മ​ണി​മ​ല: വി​ശു​ദ്ധ ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും അ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മാ​തൃ​വേ​ദി, പി​തൃ​വേ​ദി മ​ണി​മ​ല ഫൊ​റോ​ന സ​മി​തി അ​പ​ല​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ മ​ത, സാം​സ്കാ​രി​ക ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും മ​ത, സാം​സ്കാ​രി നേ​താ​ക്ക​ളും ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ള​ണ​മെ​ന്നും അ​ഹിം​സ​യു​ടെ നാ​ടാ​യ ഭാ​ര​തം എ​ന്നും ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
സ​മാ​ധാ​നാ​ന്ത​രീ​ക്ഷം രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​യി മ​ണി​മ​ല ഫൊ​റോ​ന മാ​തൃ​വേ​ദി, പി​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥ​ന​ദി​നാ​മാ​യി ആ​ച​രി​ച്ചു. മ​ണി​മ​ല ഫൊ​റോ​ന പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മേ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാം​ത​ടം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റോ​സ് എ​ഫ്സി​സി, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡെ​യ്ന​മ്മ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.