ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
Sunday, February 5, 2023 10:02 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ഏ​റ്റ​വും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന ബ​ജ​റ്റി​ലെ പു​തി​യ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
ഭൂ​മി ന്യാ​യ​വി​ല​യി​ൽ ഒ​റ്റ​യ​ടി​ക്ക് 20 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യ​ത് ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ ഇ​ട​പാ​ടു​ക​ളെ ത​ള​ർ​ത്തും. 2010ൽ ​ന്യാ​യ​വി​ല നി​ല​വി​ൽ വ​ന്ന ശേ​ഷം ആ​റാ​മ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. അ​ന്ന​ത്തെ ന്യാ​യ​വി​ല​യു​ടെ 264 ശ​ത​മാ​നം ആ​കും പു​തി​യ ന്യാ​യ​വി​ല. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഇ​തു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ക​യും നാ​ടി​ന്‍റെ സാ​മ്പ​ത്തി​ക​രം​ഗം ത​ക​രു​ക​യും ചെ​യ്യും. വൈ​ദ്യു​തി തീ​രു​വ അ​ഞ്ചു ശ​ത​മാ​ന​മാ​ക്കു​ക​യും മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യും കെ​ട്ടി​ട നി​കു​തി​യും വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​മ​സ്ത മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്ത് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് പ്ര​ത്യേ​ക സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശം ദു​രൂ​ഹ​മാ​ണെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ആ​രോ​പി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്രാ​യി​ൽ, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, റെ​ന്നി ച​ക്കാ​ല​യി​ൽ, സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ, റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ൽ, അ​നി​ത ജ​സ്റ്റി​ൻ, ആ​ൻ​സ​മ്മ തോ​മ​സ് മ​ടു​ക്ക​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.