സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ സ​​മ​​രം 300-ാം ദി​​വ​​സ​​ത്തി​​ലേ​​ക്ക്
Sunday, February 5, 2023 10:02 PM IST
മാ​​ട​​പ്പ​​ള്ളി: കെ-​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ​​പേ​​രി​​ല്‍ എ​​ടു​​ത്തി​​രി​​ക്കു​​ന്ന ക​​ള്ള​​ക്കേ​​സു​​ക​​ള്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടും സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി മാ​​ട​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തു​​ന്ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം 13ന് 300-ാം ​​ദി​​വ​​സ​​ത്തി​​ലേ​​ക്ക്. അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ് ചെ​​യ​​ര്‍​മാ​​നും മു​​ന്‍ എം​​എ​​ല്‍​എ യു​​മാ​​യ ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി സ​​മ​​ര​​പ്പ​​ന്ത​​ലി​​ല്‍ ഉ​​പ​​വാ​​സ​​മി​​രി​​ക്കും.
സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍​ചി​​റ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന ക​​ണ്‍​വീ​​ന​​ര്‍ എം.​​എം. ഹ​​സ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
2022 മാ​​ര്‍​ച്ച് 17 ന് ​​മാ​​ട​​പ്പ​​ള്ളി​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ ക്രൂ​​ര​​മാ​​യി മ​​ര്‍​ദി​​ക്കു​​ക​​യും സ്ത്രീ​​ക​​ളെ റോ​​ഡി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ക​​യും ചെ​​യ്ത സ്ഥ​​ല​​ത്ത് ഏ​​പ്രി​​ല്‍ 20 നാ​​ണ് പ​​ന്ത​​ല്‍​കെ​​ട്ടി സ​​മ​​രം തു​​ട​​ങ്ങി​​യ​​ത്. രാ​​ഷ്ട്രീ​​യ സാ​​മു​​ദാ​​യി​​ക, സാം​​സ്‌​​കാ​​രി​​ക പാ​​രി​​സ്ഥി​​തി മേ​​ഖ​​ല​​യി​​ല്‍​പ്പെ​​ട്ട 82 സം​​ഘ​​ട​​ന​​ക​​ള്‍ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ന​​ട​​ത്തി. എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ 10 മു​​ത​​ല്‍ 12 മ​​ണി​​വ​​രെ​​യാ​​ണ് സ​​ത്യ​​ഗ്ര​​ഹം.
പോ​​ലീ​​സ് ക്രൂ​​ര​​മാ​​യി വ​​ലി​​ച്ചി​​ഴ​​ച്ച റോ​​സ്‌​​ലി​​ന്‍ ഫി​​ലി​​പ്പി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലാ​​ണ് സ​​മ​​ര​​പ്പ​​ന്ത​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.