മാ​ലി​ന്യ സം​സ്ക​ര​ണം: മി​ക​വി​ന്‍റെ പു​ര​സ്കാ​രം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യ്ക്ക്
Sunday, February 5, 2023 9:37 PM IST
ഈ​രാ​റ്റു​പേ​ട്ട: കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര ടെ​ക്നോ​ള​ജി​ക്ക​ൽ കോ​ൺ​ക്ലേ​വി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ മി​ക​വി​ന്‍റെ പു​ര​സ്കാ​രം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ചു.
ന​ഗ​ര​സ​ഭാ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്.
മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, മ​ന്ത്രി പി. ​രാ​ജീ​വ് എ​ന്നി​വ​രി​ൽ​നി​ന്നും ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യ നി​മ്മി ബി​നോ​യി, സീ​ന അ​ഷ്റ​ഫ്, അ​മ്പി​ളി ജ​യ​കു​മാ​ര്‍, സു​ഷ​മ വാ​സു, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ഹ​ല ഫി​ർ​ദൗ​സ്, മു​നി‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​സ്. സു​മ​യ്യ ബീ​വി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ. നാ​സ​ർ, എ​ന്‍​യു​എ​ല്‍​എം സി​റ്റി​മി​ഷ​ന്‍ മാ​നേ​ജ​ര്‍ ബോ​ബി ജേ​ക്ക​ബ്, ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ അ​ന്‍​ഷാ​ദ് ഇ​സ്മാ​യി​ല്‍, ആ​ഷി​ഖ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.