"കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ദു​ര​ന്ത സൂ​ച​ന ന​ല്‍​കു​ന്നു'
Sunday, February 5, 2023 9:37 PM IST
പാ​ലാ: കാ​ലാ​വ​സ്ഥാ വ്യ​തി​യാനം ഇ​ക്കോ​ള​ജി സി​സ്റ്റ​ത്തി​ല്‍ വ​രു​ത്തു​ന്ന വ്യ​തി​യാ​നം ഭ​യാ​ന​ക​മാ​ണെ​ന്നും അ​തു ന​ല്‍​കു​ന്ന സൂ​ച​ന​ക​ളെ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും ഇ​ക്കോ​ള​ജി​സ്റ്റും അ​ലി​ഗ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റു​മാ​യ ഡോ. ​പി.​കെ. അ​ബ്ദു​ല്‍ അ​സീസ്.
സ​ഫ​ലം 55 പ്ല​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു പു​ളി​ക്ക​ക്ക​ണ്ടം, വി.​എം. അ​ബ്ദു​ള്ള ഖാ​ന്‍, പി.​എ​സ്. മ​ധു​സൂ​ദ​ന​ന്‍, ര​വി പു​ലി​യ​ന്നൂ​ര്‍, പ്രഫ. കെ.​പി. ജോ​സ​ഫ്, സു​ഷ​മ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ്

ചേ​ര്‍​പ്പു​ങ്ക​ല്‍: വൈ​ദി​ക​ര്‍​ക്കു​വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് റ​വ.​ഡോ. തോ​മ​സ് നാ​ഗ​നൂ​ലി​ല്‍ അ​ഖി​ല കേ​ര​ള ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ചേ​ര്‍​പ്പു​ങ്ക​ല്‍ ബി​വി​എം കോ​ള​ജ് ഇ​ൻ​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ആ​രം​ഭി​ക്കും.
മ​ത്സ​രം കു​ട്ടി​ക്കാ​നം കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ര്‍​ജ് അ​മ്പ​ഴ​ത്തു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ല്പ​തോ​ളം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​റോ​യി മ​ല​മാ​ക്ക​ലാ​ണ് സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ര്‍. ഫോ​ൺ: 9847905470.