മു​ഖം മി​നു​ക്കി ജ​ന​റ​ൽ ആ​ശു​പ​ത്രി
Sunday, February 5, 2023 9:37 PM IST
പാ​ലാ: കെ.​എം. മാ​ണി സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി​ക​ള്‍​ക്കു പ​രി​ഹാ​രം ക​ണ്ടു ന​ഗ​ര​സ​ഭ. ടാ​റിം​ഗും കോ​ണ്‍​ക്രീ​റ്റിം​ഗും പൊ​ളി​ഞ്ഞും മ​ണ്ണും മെ​റ്റ​ലും ഇ​ള​കി ചി​ത​റി​ക്കി​ട​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​ര​ങ്ങ​ളും മു​റ്റ​വും ഇ​ന്‍റ​ർ​ലോ​ക്ക് ടൈ​ലു​ക​ള്‍ പാ​കി മ​നോ​ഹ​ര​മാ​ക്കി.

മ​ഴ​യ​ത്തു ചെ​ളി​യും വേ​ന​ലി​ല്‍ പൊ​ടി​ശ​ല്യ​വു​മാ​യി കി​ട​ന്ന വി​സ്തൃ​ത​മാ​യ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ടൈ​ലു​ക​ള്‍ വി​രി​ച്ച​തോ​ടെ വൃ​ത്തി​യാ​യി. കു​ണ്ടും​കു​ഴി​യും മെ​റ്റ​ല്‍ ചീ​ളു​ക​ളും ഒ​ഴി​വാ​യി പൊ​ടി​ശ​ല്യം ഇ​ല്ലാ​താ​യ​തു രോ​ഗി​ക​ള്‍​ക്കും എ​ത്തി​ച്ചേ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് മു​ന്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ആ​ന്‍റോ പ​ടി​ഞ്ഞാ​റെ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ തു​ക ക​ണ്ടെ​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ഓ​ഫീ​സ്, മോ​ര്‍​ച്ച​റി, മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍, എ​ക്‌​സ​്റേ ഭാ​ഗ​ങ്ങ​ളും ടൈ​ലു​ക​ള്‍ പാ​കി ന​വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.