പ​​രി​​ശു​​ദ്ധ അ​​മ്മ​​യോ​​ടു​​ള്ള ഭ​​ക്തി സ​​ഭ​​യി​​ലേ​​ക്കും അ​​ത്മീ​​യ​​ത​​യി​​ലേ​​ക്കും ന​​യി​​ക്കും: മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ
Saturday, February 4, 2023 11:26 PM IST
കു​​ട​​മാ​​ളൂ​​ർ: പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തോ​​ടു​​ള്ള ഭ​​ക്തി സ​​ഭാ സ്നേ​​ഹ​​ത്തി​​ലേ​​ക്കും കൂ​​ദാ​​ശ​​ക​​ളി​​ലേ​​യ്ക്കും ന​​യി​​ച്ച് യ​​ഥാ​​ർ​​ഥ അ​​ത്മീ​​യ ചൈ​​ത​​ന്യ​​ത്തി​​ലേ​​ക്ക് ന​​മ്മെ എ​​ത്തി​​ക്കു​​മെ​​ന്ന് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. കു​​ട​​മാ​​ളൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ ദൈ​​വാ​​ല​​യ​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ധ്യേ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ.
ജോ​​ഷ്വ മാ​​ർ ഇ​​ഗ്ന​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ മ​​ല​​ങ്ക​​ര റീ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ​​ക്കു പി​​ന്നാ​​ലെ സ്ഥാ​​ന​​വ​​സ്ത്ര​​ങ്ങ​​ൾ അ​​ണി​​ഞ്ഞ് അ​​ണി​​നി​​ര​​ന്ന ദ​​ർ​​ശ​​ന​​ക്കാ​​രും പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് ശോ​​ഭ​​യേ​​കി. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി സ​​ന്ദേ​​ശം ന​​ൽ​​കി.
പ്ര​​ധാ​​ന തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ 5.15ന് ​​പു​​തി​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ. തോ​​മ​​സ് ന​​ല്ല​​ക്കു​​റ്റ്. ഏ​​ഴി​​ന് പു​​തി​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ആ​​ർ​​ച്ച് പ്രീ​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം. 8.30ന് ​​കാ​​ഴ്ച​​വ​​യ്പ്പ് പ്ര​​ദ​​ക്ഷി​​ണം. 10ന് ​​റാ​​സ കു​​ർ​​ബാ​​ന-​​ഫാ. ജോ​​സ​​ഫ് ഓ​​ണാ​​ട്ട്. സ​​ന്ദേ​​ശം-​​ഫാ. ജോ​​ണ്‍ ജെ. ​​ചാ​​വ​​റ. ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ന് ​​പ്ര​​സു​​ദേ​​ന്തി​​മാ​​രു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യും സം​​ഗ​​മം. വൈ​​കു​​ന്നേ​​രം 4.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം-​​ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ, തു​​ട​​ർ​​ന്നു പ്ര​​ദ​​ക്ഷി​​ണം. ഏ​​ഴി​​നു നാ​​ട​​കം.