കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ആ​ൽ​ബം ‌പു​റ​ത്തി​റ​ക്കി
Saturday, February 4, 2023 11:26 PM IST
കോ​​ട്ട​​യം: ലോ​​ക കാ​​ൻ​​സ​​ർ​​ദി​​ന​​ത്തി​​ൽ രോ​​ഗി​​ക​​ൾ​​ക്കു പ്ര​​തീ​​ക്ഷ​​യു​​മാ​​യി “ഫോ​​ർ​​ത്ത് ഫെ​​ബ്രു​​വ​​രി’’ എ​​ന്ന വീ​​ഡി​​യോ ആ​​ൽ​​ബം. കാ​​രി​​ത്താ​​സ് കാ​​ൻ​​സ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ സീ​​നി​​യ​​ർ ക​​ണ്‍​സ​​ൽ​​ട്ട​​ന്‍റും ഓ​​ങ്കോ സ​​ർ​​ജ​​നു​​മാ​​യ ഡോ. ​​ജോ​​ജോ വി. ​​ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ആ​​ൽ​​ബം പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ അ​​പ്പോ​​സ്തോ​​ലി​​ക് ന്യു​​ണ്‍​ഷ്യോ ആ​​ർ​​ച്ച്ബി​​ഷ​​പ് ജോ​​ർ​​ജ് കോ​​ച്ചേ​​രി ആ​​ൽ​​ബം പ്ര​​കാ​​ശ​​നം ചെ​​യ്തു.
ഡോ. ​​ആ​​ർ.​​എ​​സ്. സു​​കേ​​ഷി​​ന്‍റെ വ​​രി​​ക​​ൾ​​ക്ക് മ്യൂ​​സി​​ക് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത് അ​​നി​​റ്റ് പി. ​​ജോ​​യി​​യും ആ​​ല​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത് വി​​ഷ്ണു പ്ര​​സാ​​ദു​​മാ​​ണ്. സോ​​ബി എ​​ഡി​​റ്റ്‌​​ലൈ​​നാ​​ണ് സം​​വി​​ധാ​​ന​​വും കാ​​മ​​റ​​യും എ​​ഡി​​റ്റിം​​ഗും നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 1980 ഫി​​ലിം​​സി​​നു​​വേ​​ണ്ടി ഫൈ​​സ​​ൽ കു​​ള​​ത്തൂ​​ർ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന ആ​​ൽ​​ബ​​ത്തി​​ൽ ടോ​​മി പ​​ർ​​ണ​​ശാ​​ല, ജി​​ൻ​​സി ചി​​ന്ന​​പ്പ​​ൻ, ശ്രു​​തി സു​​വ​​ർ​​ണ, ബി​​നു വാ​​യ്പൂ​​ര്, മ​​ധു ഡി. ​​വാ​​യ്പൂ​​ര്, മാ​​സ്റ്റ​​ർ ജേ​​ക്ക​​ബ് ഷി​​ജോ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പം ഡോ. ​​ജോ​​ജോ വി. ​​ജോ​​സ​​ഫും വേ​​ഷ​​മി​​ടു​​ന്നു.
ഡോ. ​​ജോ​​ജോ വി. ​​ജോ​​സ​​ഫി​​ന്‍റെ യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​ലാ​​ണ് ആ​​ൽ​​ബം റി​​ലീ​​സ് ചെ​​യ്യു​​ന്ന​​ത്.