കൃ​​ഷി​​യി​​ട​​ത്തി​​ൽ ക​​മി​​താ​​ക്ക​​ളു‌​​ടെ അ​​തി​​രു​​വി​​ട്ട പെ​​രു​​മാ​​റ്റം ചോ​​ദ്യം​​ചെ​​യ്ത ക​​ർ​​ഷ​​ക​​നെ സംഘംചേർന്ന് മ​​ർ​​ദ​ിച്ചതായി പ​​രാ​​തി
Saturday, February 4, 2023 11:26 PM IST
ആ​ർ​പ്പൂ​ക്ക​ര: കൃ​ഷി​യി​ട​ത്തി​ൽ ക​മി​താ​ക്ക​ളു​ടെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റം ചോ​ദ്യം ചെ​യ്ത കൃ​ഷി​ക്കാ​രനെ ക​മി​താ​ക്ക​ൾ സം​ഘം ചേ​ർ​ന്നു ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി ആ​രോ​പ​ണം. ഹെ​ൽ​മ​റ്റി​നു ത​ല​യ്ക്ക​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി പ​ഴൂ​പ്പ​റ​ന്പി​ൽ ഷ​ണ്‍​മു​ഖ​നാ​ണു ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​പ്പൂ​ക്ക​ര അ​ൽ​ഫോ​ൻ​സാ ഭ​വ​നു​സ​മീ​പം കൃ​ഷി​സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ​ക്കൃ​ഷി ന​ട​ത്തി​വ​രി​ക​യാ​ണ് ഷ​ൺ​മു​ഖ​ൻ. ക​ഴി​ഞ്ഞ​ദി​വ​സം വാ​ഴ​ത്തോ​ട്ട​ത്തി​ൽ എ​ത്തു​ന്പോ​ൾ ക​മി​താ​ക്ക​ളു​ടെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഷ​ണ്‍​മു​ഖ​ൻ ഇ​വ​രെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ഇ​യാ​ളെ പി​ടി​ച്ചു​ത​ള്ളു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം യു​വാ​വ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി ഷ​ണ്‍​മു​ഖ​നെ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു.
സ്ഥ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കേ​ന്ദ്ര​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.