റോ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, February 4, 2023 11:26 PM IST
കി​​ട​​ങ്ങൂ​​ര്‍: മ​​ഴ​​ക്കാ​​ല​​ത്തും ചെ​​റി​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും വാ​​ഹ​​ന സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മ​​ല്ലാ​​തി​​രു​​ന്ന കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡി​​ലെ തേ​​ക്കും​​കാ​​ട്ടി​​ല്‍ പ​​ടി-​​ചാ​​മ​​ക്കാ​​ലാ റോ​​ഡി​​ന്‍റെ താ​​ഴ്ന്ന​​ഭാ​​ഗം ഉ​​യ​​ര്‍​ത്തി റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കി​​യ​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് മൂ​​ന്നി​​ന് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ ജോ​​സ്മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍ അ​​നു​​വ​​ദി​​ച്ച 12 ല​​ക്ഷം രൂ​​പ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് റോ​​ഡ് ഉ​​യ​​ര്‍​ത്തി നി​​ർ​​മി​​ച്ച​​ത്. ഏ​​റ്റു​​മാ​​നൂ​​ര്‍-​​പൂ​​ഞ്ഞാ​​ര്‍ ഹൈ​​വേ​​യി​​ല്‍​നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന ഈ ​​റോ​​ഡി​​ല്‍ 200 മീ​​റ്റ​​റോ​​ളം നീ​​ള​​ത്തി​​ൽ മ​​ണ്ണി​​ട്ടു​​യ​​ര്‍​ത്തി പു​​തി​​യ​​താ​​യി ടാ​​റിം​​ഗ് ന​​ട​​ത്തി​​യാ​​ണ് വെ​​ള്ള​​ക്കെ​​ട്ട് ഭീ​​ഷ​​ണി​​യി​​ല്‍​നി​​ന്നും ഒ​​ഴി​​വാ​​ക്കി​​യ​​ത്. തേ​​ക്കും​​കാ​​ട്ടി​​ല്‍​പ​​ടി ജം​​ഗ്ഷ​​നി​​ല്‍ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ ജോ​​സ്മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബോ​​ബി മാ​​ത്യു, ബ്ലോ​​ക്ക് മെം​​ബ​​ര്‍ പ്ര​​ഫ. ഡോ. ​​മേ​​ഴ്സി ജോ​​ണ്‍, പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ തോ​​മ​​സ് മാ​​ളി​​യേ​​ക്ക​​ല്‍, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ കു​​ഞ്ഞു​​മോ​​ള്‍ ടോ​​മി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.