മ​​ദ്യ​​നി​​രോ​​ധ​​ന സ​​മി​​തി ജാ​​ഥ​​യ്ക്ക് സ്വീ​​ക​​ര​​ണം ന​​ല്‍​കി
Saturday, February 4, 2023 11:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രേ മ​​ദ്യ​​നി​​രോ​​ദ​​ന സ​​മി​​തി സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ഇ​​യ്യാ​​ച്ചേ​​രി കു​​ഞ്ഞി​​കൃ​​ഷ്ണ​​ന്‍ മാ​​സ്റ്റ​​ര്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​വി​​ന്‍​സി​​ന്‍റ് മാ​​ളി​​യേ​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ ന​​യി​​ക്കു​​ന്ന സം​​സ്ഥാ​​ന വാ​​ഹ​​ന​​പ്ര​​ച​​ര​​ണ ജാ​​ഥ​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് ക​​മ്മി​​റ്റി സ്വീ​​ക​​ര​​ണം ന​​ല്‍​കി.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മ​​ഹി​​ളാ മ​​ണി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. സി. ​​മാ​​മ​​ച്ച​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മു​​ന്‍ ന​​ഗ​​ര​​സ​​ഭാം​​ഗം ജ​​സ്റ്റി​​ന്‍ ബ്രൂ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മോ​​നി​​ച്ച​​ന്‍ കു​​റ്റി​​പ്പു​​റം, ജേ​​ക്ക​​ബ് കു​​ര്യാ​​ക്കോ​​സ്, പ​​ത്മി​​നി ഇ​​യ്യാ​​ച്ചേ​​രി, ഇ​​ന്ദു​​ചൂ​​ഡ​​ന്‍, ഇ​​സാ​​ബി​​ന്‍ അ​​ബ്ദു​​ള്‍​ക​​രിം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.