ബ​ജ​റ്റി​ല്‍ ലോ​ട്ട​റിത്തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ച്ചതിൽ പ്ര​തി​ഷേ​ധം
Saturday, February 4, 2023 11:15 PM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ ലോ​​ട്ട​​റി​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ അ​​വ​​ഗ​​ണി​​ച്ച​​തി​​ല്‍ പ്ര​​തി​​ഷേ​​ധം വ്യാ​​പ​​കം. സം​​സ്ഥാ​​ന ഖ​​ജ​​നാ​​വി​​ലേ​​ക്ക് കോ​​ടി​​ക​​ളു​​ടെ ലാ​​ഭം ഉ​​ണ്ടാ​​ക്കി ന​​ല്‍​കു​​ന്ന ലോ​​ട്ട​​റി​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ബ​​ജ​​റ്റി​​ല്‍ പൂ​​ര്‍​ണ​​മാ​​യും അ​​വ​​ഗ​​ണി​​ച്ച​​താ​​യി ഓ​​ള്‍ കേ​​ര​​ള ലോ​​ട്ട​​റി ഏ​​ജ​​ന്‍റ്സ് ആ​​ന്‍​ഡ് സെ​​ല്ലേ​​ഴ്‌​​സ് കോ​​ണ്‍​ഗ്ര​​സ് ഐ​​എ​​ന്‍​ടി​​യു​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
ലോ​​ട്ട​​റി​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് ഭ​​വ​​ന നി​​ര്‍​മാ​​ണ പ​​ദ്ധ​​തി​​യും ചി​​കി​ത്സാ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​ദ്ധ​തി​​ക​​ളും ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്ന് തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ള്‍ നി​​ര​​ന്ത​​ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഇ​​തു പ​​രി​​ഗ​​ണി​​ക്കാ​​ന്‍ പോ​​ലും ധ​​ന​​മ​​ന്ത്രി ത​​യാ​​റാ​​യി​​ല്ല. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രും രോ​​ഗ​​ബാ​​ധി​​ത​​രു​​മാ​​യ ല​​ക്ഷ​ക്ക​​ണ​​ക്കി​​ന് ലോ​​ട്ട​​റി​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഇ​​തി​​ലൂ​​ടെ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ട​​ത്. യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ്പി​​ലാ​​ക്കി​​യ കാ​​രു​​ണ്യ ബ​​ന​​വ​​ല​​ന്‍റ് സ്‌​​കീം ഉ​​ള്‍​പ്പെ​​ടെ ഇ​​ട​​തു സ​​ര്‍​ക്കാ​​ര്‍ നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​ത് കേ​​ര​​ള ഭാ​​ഗ്യ​​ക്കു​​റി​​ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​ണ് ഉ​​ണ്ടാ​​ക്കി​​യ​​ത്.
സ​​ര്‍​ക്കാ​​ര്‍ അ​​നു​​കൂ​​ല നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി ആ​​രം​​ഭി​​ക്കാ​ന്‍ ഐ​​എ​​ന്‍​ടി​​യു​​സി തീ​​രു​​മാ​​നി​​ച്ച​​താ​​യി ഫി​​ലി​​പ്പ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു. യോ​​ഗ​​ത്തി​​ല്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​വി. പ്ര​​സാ​​ദ്, കെ.​​എം. ശ്രീ​​ധ​​ര​​ന്‍, കൈ​​ര​​ളി റാ​​ഫി ച​​ന്ദ്രി​​ക ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, ന​​ന്തി​​യോ​​ട് ബ​​ഷീ​​ര്‍, എം.​​സി. തോ​​മ​​സ്, ഒ.​​ബി. രാ​​ജേ​​ഷ്, കെ.​ ​ദേ​​വ​​ദാ​​സ്, അ​​നി​​ല്‍ ആ​​ന​​യ്ക്ക​​നാ​​ട്, കെ.​​എ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍, ടി.​​എ​​സ്. അ​​ന്‍​സാ​​രി, ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.