ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് യൂണിയന്റേയും ആര്‍ട്സ് ക്ലബിന്റേയും ഉദ്ഘാടനം സിനിമാതാരം അശ്വിന് ജോസ് നിര്‍വഹിച്ചു. യൂണിയന് ചെയര്‍പേഴ്സണ്‍ നൗറിന് റഷീദ് അധ്യക്ഷത വഹിച്ചു.
പുതിയ യൂണിയന് ശിഖയുടെ ലോഗോ പ്രദര്‍ശനവും അശ്വിന് ജോസ് നിര്‍വഹിച്ചു. കീബോര്‍ഡിലൂടെ വിസ്മയം തീര്‍ത്ത അമല്‍ ക്രിസിന്റെ പ്രകടനവും വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും ചടങ്ങിന് മിഴിവേകി. പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്, വൈസ് ചെയര്‍ പേഴ്സണ്‍ അനെറ്റ് വര്‍ഗീസ, ആര്‍ട്സ് ക്ലബ് സെക്രട്ടറി മെറിന് ജോഷി എന്നിവര്‍ പ്രസംഗിച്ചു.
ബജറ്റിനെതിരെ ബിജെപി പ്രതിഷേധം
തെങ്ങണ:സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റില്‍ ബിജെപി മാടപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറി ബി ആര് മഞ്ജീഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് വി വി വിനയകുമാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.ബിജു മങ്ങാട്ടുമഠം,എന്‍ ടി ഷാജി, സി മോനിച്ചന്,ടി സി ലക്ഷ്മണന്, ജോഷി മാത്യു,കെ മംഗളാംബിക, പ്രസന്നകുമാര്‍ പി പി,കിരണ്‍, മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
ചങ്ങനാശേരി: വിശുദ്ധബൈബിള് കത്തിക്കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പാറേല്‍ ഇടവക കത്തോലിക്ക കോണ്‍ഗ്രസ് പ്രതിക്ഷേധിച്ചു. പാറേല്‍ ഇടവകയില്‍ നാളെ പ്രതിഷേധ ദിനമായി ആചരിക്കാനും തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കി വന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ച നടപടിയിലും യോഗം പ്രതിഷേധിച്ചു.
വികാരി ഫാ.ജേക്കബ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രഫ. സജീവ് ജോസഫ് പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചു. സന്തോഷ് ജോസഫ്, ബാബു വളളപ്പുര, ജോസു്കുട്ടി കുട്ടംപേരൂര്‍, തങ്കച്ചന് പുല്ലുകാട്, ബിന്ദു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.