സം​സ്ഥാ​ന ബ​ജ​റ്റ്: ച​ങ്ങ​നാ​ശേ​രി​ക്ക് 77 കോ​ടി​യു​ടെ പ​ദ്ധ​തി
Friday, February 3, 2023 11:57 PM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന ബ​ഡ്ജ​റ്റി​ല്‍ ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ത്തി​ന് 77 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ല​ഭി​ച്ച​താ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​റി​യി​ച്ചു. വ​ട​ക്കേ​ക്ക​ര ഗ​വ​ണ്‍മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍മ്മി​ക്കു​ന്ന​തി​ന് നാ​ലു​കോ​ടി രൂ​പ​യും ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍മ്മി​ക്കു​ന്ന​തി​ന് 3.5കോ​ടി രൂ​പ​യും കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ കോ​യി​പ്രം​മു​ക്ക് മു​ത​ല്‍ ക​ല്ലു​ക​ട​വ് ബാ​ങ്ക്പ​ടി ചാ​ല​ച്ചി​റ റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് 1.5കോ​ടി രൂ​പ, പാ​യി​പ്പാ​ട് തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ളെ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വേ​ഷ്ണാ​ല്‍ നാ​ല്‍പ്പാ​തി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഒ​രു​കോ​ടി രൂ​പ​യും ബ​ജ​റ്റ് തു​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ഇ​വ​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ക്കാ​യി ഈ ​തു​ക​യു​ടെ 20 ശ​ത​മാ​നം ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി.

കു​ന്ന​ങ്ക​രി കു​മ​ര​ങ്ക​രി
പ​റാ​ല്‍
റോ​ഡി​ന് ഒ​മ്പ​തു​കോ​ടി
കു​ന്ന​ങ്ക​രി കു​മ​ര​ങ്ക​രി പ​റാ​ല്‍ ച​ങ്ങ​നാ​ശേ​രി റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് ഒ​മ്പ​തു​കോ​ടി, ച​ങ്ങ​നാ​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സ് നി​ര്‍മ്മാ​ണ​ത്തി​ന് അ​ഞ്ച് കോ​ടി, ഹോ​മി​യോ കോ​ള​ജ് കു​റി​ച്ചി പാ​ലം പു​ന​ര്‍നി​ര്‍മ്മാ​ണ​ത്തി​ന് ര​ണ്ട് കോ​ടി, കു​റി​ച്ചി ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം ഒ​മ്പ​തു കോ​ടി എ​ന്നി​ങ്ങ​നെ​യും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
അ​ഞ്ജു ബോ​ബി
ജോ​ര്‍ജ്
റോ​ഡ് നി​ര്‍മ്മാ​ണ​ത്തി​ന്
മൂ​ന്നു​കോ​ടി
ചീ​ര​ഞ്ചി​റ അ​ഞ്ജു ബോ​ബി ജോ​ര്‍ജ് റോ​ഡ് നി​ര്‍മ്മാ​ണ​ത്തി​ന് മൂ​ന്നു​കോ​ടി, മാ​മ്മൂ​ട് കൊ​ച്ചു​റോ​ഡ് പാ​ല​മ​റ്റം റോ​ഡ് പു​ന​ര്‍നി​ര്‍മ്മാ​ണ​ത്തി​ന് മൂ​ന്നു കോ​ടി, ച​ങ്ങ​നാ​ശേി ഏ​ഴാം മൈ​ല്‍ സി​ഡ​ബ്യു റോ​ഡ് ടു ​മ​ല്ല​പ്പ​ള്ളി റോ​ഡ് ബി​എം ബി​സി ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചു​കോ​ടി, ച​ങ്ങ​നാ​ശേ​രി ആ​യൂ​ര്‍വേ​ദാ​ശു​പ​ത്രി​ക്കു പു​തി​യ കെ​ട്ടി​ട​ത്തി​ന് അ​ഞ്ചു​കോ​ടി, ച​ങ്ങ​നാ​ശേ​രി ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു പു​തി​യ കെ​ട്ടി​ട​ത്തി​ന് ഏ​ഴു​കോ​ടി, പാ​യി​പ്പാ​ട് മാ​മ്മൂ​ട് റോ​ഡ് 0/ 000 മു​ത​ല്‍ 6/ 638 വ​രെ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് ഏ​ഴു​കോ​ടി, ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റ് റോ​ഡ് 0/ 000 മു​ത​ല്‍ 0 / 550 വ​രെ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ല്‍, ഓ​ട നി​ര്‍മ്മാ​ണം, അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ​യ്ക്ക് ര​ണ്ടു​കോ​ടി, കു​റി​ച്ചി കാ​ലാ​യി​പ്പ​ടി ക​രീ​ല​ക്കു​ഴി മാ​ളി​ക​പ്പ​ടി കു​റു​പ്പ​ന്‍കു​ന്ന് സെ​ന്‍റ് ജോ​ര്‍ജ് കു​രി​ശു​ക​വ​ല ച​ക്ക​ച്ചേ​രി​പ്പ​ടി റോ​ഡ് 0/000 മു​ത​ല്‍ 3/000 വ​രെ​യും 6/500 മു​ത​ല്‍ 8/100 വ​രെ​യും ബി ​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് ഏ​ഴു​കോ​ടി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ല്‍ ഇ​ടം പി​ടി​ച്ചു.