കുടമാളൂർ ദേവാലയം എന്നും വിശ്വാസ ചരിത്രത്താളുകളിൽ ഓർമിക്കപ്പെടും: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
Friday, February 3, 2023 11:46 PM IST
കു​ട​മാ​ളൂ​ർ: സീ​റോ മ​ല​ബാ​ർ സ​ഭ​ക്കും ത​ന​താ​യ ന​സ്രാ​ണി പാ​ര​ന്പ​ര്യ​ത്തി​നും അ​തു​ല്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ കു​ട​മാ​ളൂ​ർ ദേ​വാ​ല​യം എ​ന്നും വി​ശ്വാ​സ ച​രി​ത്ര​താ​ളു​ക​ളി​ൽ ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്നു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സു​റി​യാ​നി കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്. പ​രി​ശു​ദ്ധ ദെെ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്പോ​ൾ ജീ​വി​ത സ​ഹ​ന​ങ്ങ​ളെ ദൈ​വ​ത്തി​നു കാ​ഴ്ച​വ​യ്ക്കു​വാ​ൻ എ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ബോ​ധി​പ്പി​ച്ചു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വാ​ഹ​ന​വെ​ഞ്ച​രി​പ്പും പ്ര​സു​ദേ​ന്തി​വാ​ഴ്ച​യും ന​ട​ത്ത​പ്പെ​ട്ടു.
തി​രു​നാ​ളി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി, ഏ​ഴി​നു ബി​ഷ​പ് ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മ​ല​ങ്ക​ര റീ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ആ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 6.30ന് ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം. സ്ഥാ​ന​വ​സ്ത്ര​ങ്ങ​ണി​ഞ്ഞ ദ​ർ​ശ​സം​ഖ്യാ​ങ്ങ​ളു​ടെ​യും വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച വീ​ഥി​ക​ളി​ലൂ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളു​മാ​യി പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​സ​ഫ്സ് ചാ​പ്പ​ൽ ചു​റ്റി സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ എ​ത്തും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി സ​ന്ദേ​ശം ന​ൽ​കും. 8.30നു ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ക​പ്ലോ​ൻ വാ​ഴ്ച​യും സ​മാ​പ​നാ​ശി​ർ​വാ​ദ​വും. പ്ര​ധാ​ന​തി​രു​നാ​ൾ ദി​നം നാ​ളെ​യാ​ണ്.

കുടമാളൂര്‍ പള്ളിയില്‍ ഇന്ന്

പു​ല​ര്‍ച്ചെ 5.15നു ​പ​ഴ​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ. ​ജോ​യ​ല്‍ പു​ന്ന​ശ്ശേ​രി. ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന (മ​ല​ങ്ക​ര റീ​ത്തി​ല്‍ ) ജോ​ഷ്യാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്. 10നു ​പ​ഴ​യ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന, പ്ര​സം​ഗം ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ വീ​ട്ടി​ല്‍ തു​ട​ര്‍ന്നു പ​ഴ​യ പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ.
വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍ബാ​ന മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ 6.30നു ​ന​ഗ​ര പ്ര​ദ​ക്ഷ​ണം, ഫാ. ​ടോ​ണി ത​ത്ത​ക്കാ​ട്ടു പു​ളി​ക്ക​ല്‍, ഫാ. ​സ്മി​ത്ത് ശ്രാ​മ്പി​ക്ക​ല്‍, പ്ര​സം​ഗം ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്നാ​ശേ​രി.