പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍ധ​ന​യില്‍ പ്ര​തി​ഷേ​ധം
Friday, February 3, 2023 11:46 PM IST
കോ​ട്ട​യം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് ര​ണ്ടു രൂ​പ അ​ധി​ക നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ ബ​ജ​റ്റ് നി​ര്‍ദേ​ശം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് കെ​ടി​യു​സി മോ​ട്ടോ​ര്‍ തെ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ള്‍ക്ക് നേ​രേ​യു​ള്ള ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ഈ ​വി​ല വ​ര്‍ധ​ന​വ്. ഈ ​വി​ല വ​ര്‍ധ​ന​വി​ലൂ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ലി​യ തോ​തി​ല്‍ വീ​ണ്ടും വ​ര്‍ധി​ക്കു​വാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം പ്രി​ന്‍സ് ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നു ചെ​ങ്ങ​ളം, കു​ര്യ​ന്‍ പി. ​കു​ര്യ​ന്‍, ആ​ര്‍. ര​മേ​ശ്, റോ​യി പു​ളി​മൂ​ട​ന്‍, അ​ജി​മോ​ന്‍, മാ​ത്തു​ക്കു​ട്ടി കോ​ക്കാ​ട്ട്, ര​തീ​ഷ് രാ​മ​ന്‍, എം.​എ​ന്‍. രാ​ജു, പി.​ആ​ര്‍. അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.